വിഷം തുപ്പുന്ന യമുനാ നദി

yy
ദില്ലി: ഇക്കഴിഞ്ഞ ദിവസമാണ് യമുനാ നദിയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അസ്വാഭാവികമായ ഒരു കഴ്ച്ച കാണാനിടയായത്. കടല്‍ക്കരയില്‍ തിരമാലകള്‍ പതഞ്ഞുപൊങ്ങുന്നതുപോലെ യമുനാ നദി വിവിധ ഭാഗങ്ങളില്‍ പതഞ്ഞുപൊങ്ങുന്ന കാഴ്ച്ച. കാണുന്നവര്‍ക്ക് കൗതുകമുണര്‍ത്തുന്ന വിധത്തില്‍ പിങ്ക് നിറത്തിലാണ് യമുന പതഞ്ഞുപൊങ്ങാന്‍ തുടങ്ങിയത്. എന്നാല്‍ തന്നിലേക്ക് തുറന്നുവിടുന്ന മാരകമായ മാലിന്യവും വിഷവും യമുനാ നദി ശര്‍ദ്ദിച്ച് തുടങ്ങിയതാണ് തങ്ങള്‍ക്ക് കൗതുകമുണര്‍ത്തിയ പിങ്ക് വസ്തുവെന്നു മനസ്സിലാക്കാന്‍ പ്രദേശവാസികള്‍ക്ക് അധികസമയമൊന്നും വേണ്ടി വന്നില്ല.

grg

യമുനാ നദിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന വസ്ത്രനിര്‍മ്മാണ ഫാക്ടറികളില്‍ നിന്നും വന്‍തോതിലാണ് ദിവസേന മാലിന്യങ്ങള്‍ പുറംതള്ളുന്നത്. തുണികള്‍ക്ക് നിറം കൊടുക്കുന്നതിനും അവയുടെ നിര്‍മ്മാണത്തിനും മറ്റുമായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളെല്ലാം ഒടുവില്‍ എത്തപ്പെടുന്നത് യമുനയിലേക്കാണ്. ദിനം പ്രതി ടണ്‍കണക്കിന് ദ്രവമാലിന്യമാണ് യമുനയിലേക്ക് തുറന്നുവെച്ച ഓവുചാലുകള്‍ വഴി യമുനയിലേക്ക് ഒഴുക്കിവിടുന്നത്. നദിയിലെ വെള്ളം ഉപയോഗിക്കുന്നവര്‍ക്കെല്ലാം മാറാരോഗങ്ങള്‍ പിടിപെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് സമീപവാസികള്‍ വ്യക്തമാക്കി.

vr

ദില്ലിയുടെ കുടിവെള്ള ദൗര്‍ലഭ്യത്തിന് ഒരുവിധമെങ്കിലും പരിഹാരം കാണാനാകുന്നത് യമുനാ നദിയുടെ സാന്നിധ്യം കൊണ്ട് മാത്രമാണ്. പ്രകൃതിയെയും ജനങ്ങളെയും ഒരു പോലെ ബാധിക്കുന്ന പ്രശ്‌നമായതിാല്‍ തന്നെ വിഷയത്തില്‍ വേണ്ട പരിഹാരം ഉടനടി ഉണ്ടാകുമെന്ന് ദില്ലി ജല വിഭവവകുപ്പ് മന്ത്രി കപില്‍ മിശ്ര പറഞ്ഞു. അനധികൃതമായി നദിയിലേക്ക് മാലിന്യം പുറംതള്ളുന്ന ഫാക്ടറികള്‍ക്കെല്ലാം എതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

gr
DONT MISS
Top