ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ മാനഭംഗ ശ്രമം; പതിനാലുകാരി റോഡിലേക്ക് ചാടി

rape

പലന്‍പൂര്‍: മാനഭംഗത്തില്‍ നിന്ന് രക്ഷപെടാന്‍ പെണ്‍കുട്ടി ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് എടുത്തുചാടി. ഗുജറാത്തിലെ പലന്‍പൂരിലാണ് സംഭവം. സ്‌കൂളിലേക്കുള്ള യാത്രാമധ്യേ കണ്ടക്ടര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പെണ്‍കുട്ടി ചാടിയത്.
തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. ബസില്‍ നിന്ന പെണ്‍കുട്ടിയോട് കണ്ടക്ടര്‍ ഇരിക്കാന്‍ പറയുകയായിരുന്നു. ലൈംഗിക ചുവയോടെ സംസാരിച്ച കണ്ടക്ടര്‍ പെണ്‍കുട്ടിയുടെ അടുത്തിരിക്കാന്‍ ശ്രമിച്ചു. കയറിപ്പിടിക്കാന്‍ ശ്രമിക്കവെ പെണ്‍കുട്ടി ബസില്‍ നിന്നും ചാടുകയായിരുന്നു. നിസ്സാര പരുക്കുകളോടെ പെണ്‍കുട്ടി രക്ഷപ്പെട്ടു.

റോഡിലേക്ക് വീണ പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ബസ് കണ്ടക്ടര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

DONT MISS
Top