തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറും ബോളിവുഡിന്റെ ബിഗ് ബിയും ശങ്കര്‍ ചിത്രത്തിലൂടെ ഒന്നിക്കുന്നു

ds

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഹിറ്റ് മേക്കര്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 എന്ന ചിത്രത്തിലൂടെ തമിഴകത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാബ് ബച്ചനെത്തുന്നു. അമിതാബ് ബച്ചനോടൊപ്പം മകന്‍ അഭിഷേക് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഇപ്പോള്‍ ദില്ലിയില് സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹറു സ്‌റ്റേഡിയത്തില്‍ മൂവരും ഒന്നിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കും.

ചെന്നൈയും മുംബൈയും തമ്മിലുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുഡ്‌ബോള്‍ മത്സരമാണ് സ്‌റ്റേഡിയത്തില്‍ ചിത്രീകരിക്കുന്നത്. മുംബൈ ഫുട്‌ബോള്‍ ടീം ഉടമസ്ഥരുടെ വേഷത്തിലാണ് അമിതാബും അഭിഷേകും എത്തുന്നത്. രജനി കാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം യെന്തരന്റെ രണ്ടാം ഭാഗമാണ് രജനികാന്തിനു പുറമെ ബോളിവുഡ് താരം അക്ഷയ് കുമാറും സിനിമയില്‍ പ്രധാനവഷത്തിലെത്തുന്നു. അമി ജാക്‌സനാണ് ചിത്രത്തിലെ നായിക. ഇന്ത്യന്‍ സിനിമയിലെ പാട്ടുകളുടെ സുല്‍ത്താന്‍ എആര്‍ റഹമാന്‍ 2.0ക്ക് വേണ്ടി ഗാനങ്ങളൊരുക്കും. 2017ലാണ് ചിത്രത്തിന്റെ റിലീസിങ് തീരുമാനിച്ചിരിക്കുന്നത്.

DONT MISS
Top