വോട്ടു പിടിക്കാന്‍ വെള്ളിക്കൊലുസ്സുകളും: സേലത്ത്‌ നിന്നും മൂന്ന് ലക്ഷം രൂപയുടെ വെള്ളിക്കൊലുസ്സുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി

ankletsചെന്നൈ: തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി തയ്യാറാക്കിയ മൂന്ന് ലക്ഷം രൂപയുടെ വെള്ളിക്കൊലുസ്സുകള്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് വോട്ട് പിടിക്കുക എന്ന ലക്ഷ്യത്തില്‍ തയ്യാറാക്കിയാതാണ് മൂന്ന ലക്ഷം രൂപയുടെ 150 ജോഡി വെള്ളിക്കൊലുസ്സുകളെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഡിഎംകെ അധ്യക്ഷന്‍ കരുണനിധി, ട്രഷററായ സ്റ്റാലിന്‍, തെരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യന്‍ എന്നിവ പ്രിന്റു ചെയ്ത പാക്കറ്റുകളിലാണ് സേലത്തു നിന്നും വെള്ളിക്കൊലുസ്സുകള്‍ കണ്ടെത്തിയത്. പ്രാദേശിക ഡിഎംകെ നേതാവിന്റെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.

തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ പല രീതികളില്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മെയ് 16നാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും ഇവ കണ്ടെടുത്തത്. ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ കൈക്കൂലിയായി കണക്കാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജേഷ് ലഖോനി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top