എഴുതിയത് പശുജീവിതമായിരുന്നെങ്കില്‍ ബെന്യാമിനെ മേജര്‍ രവി പൂജിച്ചേനെയെന്ന് എന്‍എസ് മാധവന്‍

ns madhavan

ബെന്യാമിന്‍ എഴുതിയത് പശുജീവിതമായിരുന്നെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനെയെന്ന് പ്രമുഖ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയ സംവിധായകന്‍ മേജര്‍ രവിയെ എഴുത്തുകാരന്‍ ബെന്യാമിന്‍ വിമര്‍ശിച്ചിരുന്നു. മോഹന്‍ ലാലിനെ മേജര്‍ രവി മൂലമാണ് തെറ്റിദ്ധരിക്കപ്പെടുന്നത് എന്നും ബെന്യാമിന്‍ പറഞ്ഞിരുന്നു.

ഇതിനോട് ആരാണീ ബെന്യാമിന്‍ എന്ന പ്രതികരണമാണ് മേജര്‍ രവിയുടെ ഭാഗത്തുനിന്നുണ്ടായത്.  മലയാളത്തിലെ തന്നെ ഏറ്റവും വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ബെന്യാമിന്റെ ആട് ജീവിതം. മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യകാരന്‍ ബെന്യാമിനെ അപമാനിച്ച് മേജര്‍ രവിയും അനുയായികളും രംഗത്തെത്തിയതോടെയാണ്, പ്രതികരണവുമായി എന്‍എസും എത്തിയത്. ആടുജീവിതത്തിന് പകരം പശുജീവിതം എഴുതാമായിരുന്നുവെന്ന രസകരമായ പ്രതികരണമാണ് എന്‍എസ് പങ്കുവെച്ചത്.

ബെന്യാമിന്‍ പറഞ്ഞത് ബാലിശമല്ലേയെന്ന ചോദ്യത്തിന്, മേജര്‍ രവിയുടെ സഹായം കൂടാതെ തന്നെ ലാലിന് ചിന്തിക്കാനുള്ള പ്രായമൊക്കെയുണ്ടെന്ന മറുപടിയും എന്‍എസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. മുന്‍പും സമാനമായ പ്രതികരണത്തിലൂടെ എന്‍എസ് മാധവന്‍ രംഗത്തെത്തിയിരുന്നു. ജെഎന്‍യു വിഷയത്തിലെ മോഹന്‍ലാലിന്റെ പോസ്റ്റിന് ‘മംഗലശേരി നീലകണ്ഠന്‍ രാജിവെക്കുക’ യെന്നായിരുന്നു എന്‍എസ് മാധവന്റെ പ്രതികരണം.

DONT MISS
Top