വിഷു ഗംഭീരമാക്കാന്‍ ‘വള്ളീം തെറ്റി പുള്ളീം തെറ്റി’; വിളംബര ഗാനം പുറത്തിറങ്ങി

vtptനവാഗതനായ ഋഷി ശിവകുമാര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തിലെ വിളംബര ഗാനം പുറത്തിറങ്ങി. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 24 7 ആണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ശ്യാമിലിയും കുഞ്ചാക്കോ ബോബനുമാണ് നായികാ നായകന്മാരായി ചിത്രത്തിലെത്തുന്നത്.

വാത്തേ പൂത്തേ എന്ന വിളംബര ഗാനത്തിന്റെ വരികള്‍ രചിച്ച് ഈണം നല്‍കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. വിധു പ്രതാപും സൂരജുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാറും ചിത്രസംയോജനം ബൈജു കുറുപ്പുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സുരേഷ് കൃഷ്ണ, അനീഷ് ജി മേനോന്‍, നന്ദന്‍ ഉണ്ണി, മിഥുന്‍ നായര്‍ തുടങ്ങിയ മറ്റു താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ബാക്കി അഞ്ച് ഗാനങ്ങള്‍ കൂടി ഉടന്‍ പുറത്തിറഞ്ഞും. അച്ചാപ്പു മൂവി മാജികിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിര്‍മ്മിച്ച ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ വിഷുവിന് തിയേറ്ററുകളിലെത്തും.

DONT MISS