വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല; ഗണേഷ് കുമാറിനെതിരെ വിമര്‍ശനം ചൊരിഞ്ഞ് ജഗദീഷ്

ganesh

പത്തനാപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും മുമ്പ് പത്തനാപുരത്ത് സജീവമായി സിനിമാ നടന്‍ ജഗദീഷ്. കെ ബി ഗണേഷ്‌കുമാറിനെതിരെ പരോക്ഷമായി വിമര്‍ശിച്ചു. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിയില്ല. നാടിന് അപമാനകരമായ യാതൊരു കാര്യവും നേതാക്കന്മാരായവര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജഗദീഷ് പറഞ്ഞു. പത്തനാപുരം സ്‌കൂളിലെ പൊതുപരിപാടിയിലായിരുന്നു ജഗദീഷിന്റെ പ്രസംഗം.

കെ ബി ഗണേഷ്‌കുമാറിനെതിരെ ജഗദീഷ് തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായതോടെയാണ് പൊതുപരിപാടികളില്‍ പങ്കെടുത്ത് ജഗദീഷ് മണ്ഡലത്തില്‍ സാന്നിധ്യമറിയിക്കുന്നത്. രാഷ്ട്രീയ വേദികളിലേക്ക് എത്തും മുമ്പ് പത്തനാപുരത്തെ പൊതുപരിപാടികളിലും സ്‌കൂള്‍ വാര്‍ഷികങ്ങളിലും മുഖ്യാതിഥിയാണ് ജഗദീഷ്.

പൊതുപരിപാടികളിലെ പ്രസംഗങ്ങള്‍ക്കിടെ എതിരാളിയായ കെ ബി ഗണേഷ്‌കുമാറിനെതിരെ ഒളിയമ്പുകളും ജഗദീഷ് തൊടുക്കുന്നുണ്ട്. രാഷ്ട്രീയ പരിപാടിയില്ലങ്കിലും ജഗദീഷെത്തുന്ന വേദികളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും തിരക്കാണ്.

DONT MISS
Top