കടലാമക്കുഞ്ഞുങ്ങള്‍ക്ക് പുതുജീവനേകി പുത്തന്‍കടപ്പുറം

turtle

മൂവായിരത്തോളം കടലാമക്കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ചാവക്കാട് പുത്തന്‍കടപ്പുറം കടലാമസംരക്ഷണസമിതി മാതൃകയാകുന്നു. 45 ദിവസം രാപ്പകല്‍ ഭേദമെന്യെ സംരക്ഷണമൊരുക്കിയാണ് കടലാമ മുട്ടകള്‍ ഇവര്‍ വിരിയിച്ചെടുത്തത്.

വംശനാശ ഭീഷണിനേരിടുന്ന കടലാമകളെ സംരക്ഷിക്കുക എന്ന ദൗത്യത്തോടെയാണ് പുത്തന്‍ കടപ്പുറത്ത് സംരക്ഷണസമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. കടലാമമുട്ടകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്ന അവസ്ഥയില്‍ മുട്ടകള്‍ കണ്ടെത്തി ഇവര്‍ സംരക്ഷണമൊരുക്കി. വലകെട്ടി പ്രത്യേകം കൂടൊരുക്കിയാണ് കടലാമകളെ വിരിയിച്ചിറക്കിയത്. നഗരസഭ ചെയര്‍മാര്‍ എന്‍കെ അക്ബറും പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കടലാമകളെ കടലിലയക്കാന്‍ എത്തിയിരിരുന്നു

മൂവായിരത്തിലധികം കടലാമകള്‍ സംരക്ഷണസമിതിയുടെ കരുതലില്‍ വിരിഞ്ഞിറങ്ങിയിട്ടുണ്ട്. ചാവക്കാട് മേഖലയില്‍ പല യുവജന സംഘങ്ങളും കടലാമസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനം സംഘടിപ്പിക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top