കുതിരയുടെ കാല് തല്ലിയൊടിച്ച എംഎല്‍എ നരകത്തില്‍ പോകാന്‍ പ്രാര്‍ത്ഥിക്കുമെന്ന് തൃഷ

horse

ഉത്തരാഖണ്ഡില്‍ കുതിരയുടെ കാല് തല്ലിയൊടിച്ച എംഎല്‍എ നരകത്തില്‍ പോകാനായി താന്‍ പ്രാര്‍ത്ഥിക്കുമെന്ന് തെന്നിന്ത്യന്‍ നടി തൃഷ. ട്വിറ്ററിലായിരുന്നു തൃഷയുടെ പ്രതികരണം. കുതിരയുടെ കാലൊടിച്ച എംഎല്‍എ തീര്‍ച്ചയായും മറുപടി അര്‍ഹിക്കുന്നുണ്ട്. നരകത്തില്‍ വെന്തുനീറാന്‍ താന്‍ പ്രാര്‍ത്ഥിക്കും. സംഭവം തീര്‍ച്ചയായും നാണക്കേടുണ്ടാക്കുന്നതാണെന്നും തൃഷ ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ ഉത്തരാഗണ്ഡില്‍ ബിജെപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടത്തിയ സമരം പോലീസ് തടഞ്ഞപ്പോഴായിരുന്നു ബിജെപി എംഎല്‍എയുടെ അതിക്രമം. സമരക്കാരെ ബാരിക്കേഡ് ഉപയോഗിച്ച് തടയാന്‍ പോലീസ് ശ്രമിച്ചിരുന്നു. സമരം ബാരിക്കേഡിന് അടുത്തെത്തിയപ്പോഴായിരുന്നു പോലീസ് കുതിരയുടെ കാലിന് ബിജെപി എംഎല്‍എ ലാത്തികൊണ്ട് അടിച്ചത്. അടിയില്‍ കുതിരയുടെ കാലൊടിഞ്ഞു. കാലൊടിഞ്ഞ് മുറിവുണ്ടായ കുതിരയെ മൃഗാശുപത്രിയുടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. കാല് മുറിച്ച് കളയേണ്ടിവരുമെന്നാണ് കുതിരയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. എംഎല്‍എയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

horse

അതേസമയം താനല്ല കുതിരയുടെ കാലൊടിച്ചതെന്ന പ്രതികരണവുമായി ബിജെപി എംഎല്‍എ ഗണേഷ് ജോഷി രംഗത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു എംഎല്‍എയുടെ മറുപടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top