ഇനി മുതല്‍ മൃഗങ്ങളെ കൊല്ലാതെ തന്നെ മൃഗമാംസം കഴിക്കാം

Untitled-6

വാഷിങ്ടണ്‍: കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നൊരു ചൊല്ല് കേട്ടിട്ടില്ലേ. ഇനിയിപ്പോള്‍ ആ ചൊല്ലൊന്ന് മാറ്റിപ്പിടിക്കേണ്ടി വരും. ഇനിമുതല്‍ മൃഗ മാംസം കഴിക്കാനായി ആരും മൃഗങ്ങളെ കൊല്ലേണ്ട കാര്യമില്ല. അതിനും വഴി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

അമേരിക്കയിലെ ഒരു ഗവേഷണ സ്ഥാപനത്തില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പടെയുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് മൃഗമാംസം ഭക്ഷിക്കാനായി അവയെ കൊല്ലേണ്ട കാര്യമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. അല്ലാതെ തന്നെ മാംസം ഉല്‍പാദിപ്പിക്കാമെന്നാണ് ഗവേഷകസംഘത്തിന്റെ നിരീക്ഷണം. മൃഗങ്ങളില്‍ നിന്നും ശേഖരിച്ച മാംസകോശങ്ങള്‍ ഉപയോഗിച്ച് ലബോറട്ടറി സംവിധാനങ്ങലുടെ സഹായത്തോടെ ഒന്‍പത് മുതല്‍ 21 ദിവസം കൊണ്ട് കൃത്രിമ രീതിയില്‍ മൃഗമാംസം ഉല്‍പാദിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. ഈ സംവിധാനം ഉപയോഗിക്കുന്നതിലൂടെ പരിധിയില്‍ കവിഞ്ഞ് മൃഗങ്ങളെ കൊല്ലുന്ന നടപടിക്കും അറുതി വരുമെന്നാണ് ഗവേകസംഘത്തിന്റെ പ്രത്യാശ.

വരും വര്‍ഷങ്ങളില്‍ വലിയ അളവില്‍ മൃഗമാംസം ഉല്‍പ്പാദിക്കുന്ന നിലയിലേക്ക് നിലവിലെ സംവിധാനങ്ങളെ വളര്‍ത്തുമെന്നും ഗവേഷക സംഘം പറയുന്നു. ഞങ്ങള്‍ കൃത്രിമമായി വളര്‍ത്തിയെടുക്കുന്ന ഈ മാംസം സാധാരണ മൃഗമാംസം ഉണ്ടാക്കുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇണ്ടാക്കുന്നില്ലെന്ന് ഗവഷകയായ ഉമ എസ് വാലറ്റി വ്യക്തമാക്കി. പൂര്‍ണ്ണ ആരോഗ്യത്തോടുകൂടിയ മൃഗത്തില്‍ നിന്നും ശേഖരിച്ചടുക്കുന്ന കോശങ്ങളെ ഏറ്റവും സുരക്ഷിതമായ രീതിയില്‍ കൈകാര്യം ചെയ്താണ് തങ്ങള്‍ മാംസത്തിന്റെ ഉല്‍പാദനം നടത്തുന്നതെന്നും അവര്‍ അറിയിച്ചു.

DONT MISS
Top