അവള്‍ തന്റെ സ്തനത്തിന്റെ ചിത്രം ഫെയ്‌സ്ബുക്കിലിട്ടു; നിങ്ങള്‍ക്ക് വേണ്ടി

breast
നവമാധ്യമങ്ങളില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത് ഒരു ചിത്രമാണ്. ആസ്‌ത്രേലിയക്കാരിയായ സ്ത്രീയാണ് തന്റെ സ്തനത്തിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മറ്റൊന്നിനുമല്ല, സ്തനാര്‍ബുദത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനാണ് കൈലി ആംസ്‌ട്രോങ് തന്റെ ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.

സ്തനാര്‍ബുദത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ലോകമാകെയുള്ള സ്ത്രീകളെ ബോധവത്കരിക്കുകയാണ് ഈ ഉദ്യമത്തിന് പിന്നിലെ ഉദ്ദേശമെന്നും അവര്‍ പറഞ്ഞു. കൈലി പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തില്‍, ഇടത്തേ സ്തനത്തിന് താഴെയായി മൂന്ന് ചെറിയ കുഴികള്‍ കാണാനാകും, സ്തനാര്‍ബുദം പ്രത്യക്ഷത്തില്‍ തിരിച്ചറിയാനുള്ള ഏക മാര്‍ഗമാണിതെന്നും അവര്‍ പറയുന്നു.

‘ഈ ചിത്രം നന്നായി നിരീക്ഷിക്കണം. ഈ മൂന്ന് ചെറിയ കുഴികളാണ് രോഗലക്ഷണം. ഇങ്ങനെയാണ് ഈ രോഗം കാണപ്പെടുക’ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ അവര്‍ പറയുന്നു. രോഗത്തിലൂടെ തനിക്കും കുടുമ്പത്തിനും നേരിട്ട വിഷമതകളെക്കുറിച്ചും അവര്‍ വിവരിക്കുന്നുണ്ട്. താനിത് ചെയ്യുന്നത് ഓരോ സ്ത്രീയേയും ഇക്കാര്യം ബോധ്യപ്പെടുത്താനാണെന്നും, രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്നും നിര്‍ദേശിച്ചുകൊണ്ടാണ് തന്റെ ഫെയ്‌സ്ബുക്ക് അവര്‍ അവസാനിപ്പിക്കുന്നത്.

Please take a good look at this photo. These 3 very, very subtle DIMPLES on the bottom of this breast are a sign of…

Posted by Kylie Armstrong on Monday, 29 February 2016

ലോകത്താകെയുള്ള സ്ത്രീകളും സാമൂഹ്യപ്രവര്‍ത്തകരും അഭിനന്ദനവുമായി ഇതിനകം തന്നെ കൈലിയെ തേടിയെത്തിയിട്ടുണ്ട്. ചിത്രം റിപ്പോര്‍ട്ട് ചെയ്ത്, ഫെയ്‌സ്ബുക്കില്‍ നിന്ന് ചിത്രം നീക്കാന്‍ ചെയ്യിക്കാന്‍ ശ്രമിച്ചവരുമുണ്ട്. എന്നാല്‍ എല്ലാത്തിനെയും മറികടന്ന്, ശസ്ത്രക്രീയയും കടന്ന് ഇന്ന് വിശ്രമത്തിലാണ് ആ ധീരവനിത.

DONT MISS
Top