കമ്മട്ടിപ്പാടം പൂര്‍ത്തിയായി; ദുല്‍ക്കര്‍ ഇനി അമല്‍ നീരദ് ചിത്രത്തില്‍

kammattippadamകരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് മലയാളത്തിന്റെ കുഞ്ഞിക്ക കടന്നു പോകുന്നത്. പ്രതീക്ഷ നല്‍കുന്ന ഒരുപിടി സിനിമകളാണ് ദുല്‍ക്കറിന്റേതായി ഇനി ഇറങ്ങാനുള്ളത്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം കമ്മട്ടിപ്പാടമാണ് ഏറ്റവും ഒടുവില്‍ പൂര്‍ത്തിയായ ചിത്രം. വിനായകന്‍, സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ തുടങ്ങി വന്‍ താര നിര തന്നെ കമ്മട്ടിപ്പാടത്തിലുണ്ട്.

ദുല്‍ക്കറിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യല്‍ മിഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടു കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെയാണ് പൂര്‍ത്തിയായത്. നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രനാണ് കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയൊരുക്കുന്നത്. മെയ് മാസം കമ്മട്ടിപ്പാടം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ക്കര്‍ ഇനി അഭിനയിക്കുന്നത്. നേരത്തെ അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജി സിനിമയില്‍ കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിന് വേണ്ടി ഇരുവരും കൈകോര്‍ത്തിരുന്നു. കോട്ടയവും അമേരിക്കയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അമല്‍ നീരദിന്റെ സ്റ്റൈല്‍ ഡയറക്ഷനില്‍ മികച്ചൊരു ദുല്‍ക്കര്‍ ചിത്രം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലി ഈ മാസം റിലീസ് ചെയ്യും. ദുല്‍ക്കര്‍, സായ് പല്ലവി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.dulqer in kali

DONT MISS
Top