ഓസ്‌ട്രേലിയയില്‍ പുതിയ ഇനം ചിലന്തിയെ കണ്ടെത്തി

SPIDERമെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ പുതിയ ഇനം ചിലന്തിയെ കണ്ടെത്തി. തന്നേക്കാള്‍ മൂന്ന് ഇരട്ടി വലിപ്പമുള്ള ഇരകളെ ഭക്ഷണമാക്കാന്‍ ഈ ചിലന്തികള്‍ക്ക് കഴിയും.

ബ്രയാന്‍ എന്നു പേരിട്ടിരിക്കുന്ന ചിലന്തിയെ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോക ശാസ്ത്ര സമ്മേളനത്തോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്ക് കാണാനുള്ള അവസരമൊരുക്കി. പ്രമുഖ ശാസ്ത്രജ്ഞന്‍ പ്രൊഫ. ബ്രയാന്‍ ഗ്രീനെയുടെ പേരാണ് ചിലന്തിക്ക് നല്‍കിയിരിക്കുന്നത്.

SPIDER-2

മത്സ്യങ്ങളും തവളകളും വാല്‍മാക്രികളുമാണ് ബ്രയാന്റെ ഭക്ഷണം. സാധാരണ ചിലന്തികളില്‍ നിന്നും വ്യത്യസ്തമായി വലയുണ്ടാക്കാതെ വെള്ളത്തിന മുകളില്‍ നിന്നാണ് ഇരകളെ പിടിക്കുക.

വെള്ളത്തിനുള്ളില്‍ മുങ്ങാനും ഈ ചിലന്തിക്ക് കഴിയും. ഇരകള്‍ വന്നിരുന്നാല്‍ പ്രകമ്പനം അനുഭവപ്പെടുന്ന ഇവ വെള്ളത്തിലൂടെ പതുങ്ങി നിന്ന് ഇരകളം പിടിക്കും.

DONT MISS
Top