അവധിക്കാലം എവിടെ ആഘോഷിക്കണം ? ഗൂഗിള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും

google
പരീക്ഷാക്കാലം തീരാറായി. ഇനി അവധിക്കാലത്തിന്റെ നാളുകളാണ്. പഠനത്തിരക്കുകളും മറ്റും മാറ്റിവെച്ച് കുറച്ചു ദിവസം അടിച്ചുപൊളിക്കാനാണ് കുട്ടികളും മുതിര്‍ന്നവരും ആഗ്രഹിക്കുക. വീട്ടില്‍ നിന്നും എവിടെയെങ്കിലും കുടുംബത്തോടൊപ്പം ഉല്ലാസയാത്രയാണ് അവധിക്കാലം ആഘോഷമാക്കാന്‍ എല്ലാവരും കണ്ടെത്തുക. എവിടെ പോകുമെന്നായിരിക്കും പിന്നീടുള്ള ചിന്ത.

ഒരുപാട് സ്ഥലങ്ങളുടെ പേരുകള്‍ ആലോചിച്ച് ആകെ കണ്‍ഫ്യൂഷനിലാകും. എന്നാല്‍ ഇനി വേവലാതിപ്പെടേണ്ടതില്ല. എവിടെ എങ്ങനെ പോകണമെന്ന് തെരഞ്ഞെടുക്കാന്‍ ഗൂഗിള്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന, സുരക്ഷിതമായ സ്ഥലം കണ്ടെത്താനുള്ള വഴികാട്ടിയായിരിക്കും ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന പ്ലാനിംഗ് ടൂള്‍.

സെര്‍ച്ച് എഞ്ചിനില്‍ ഹോംപേജില്‍ സ്ഥലവും ഒപ്പം വെക്കേഷന്‍ അല്ലെങ്കില്‍ ഡെസ്റ്റിനേഷന്‍ എന്ന് ടൈപ്പ് ചെയ്യുക. അപ്പോള്‍ ആ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഓരോന്നായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തും. അവിടെ നിങ്ങള്‍ക്ക് താമസിക്കാനുള്ള ഹോട്ടലുകളുടെയും സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങളുടെയും വിവരങ്ങള്‍ നല്‍കും. വിദേശ രാജ്യത്താണ് പോകെണ്ടതെങ്കില്‍ വിമാനത്തിന്റെ ടിക്കറ്റ് അടക്കമുള്ള വിവരങ്ങള്‍ ഗൂഗിള്‍ പ്ലാനിംഗ് ടൂളിലൂടെ നിങ്ങള്‍ക്ക് ലഭിക്കും.

DONT MISS