ഹൃത്വിക് റോഷന്‍ ‘ബോളിവുഡ് റാംബോ’ ആകുന്നു

rambo

സില്‍വര്‍സ്റ്റര്‍ സ്റ്റാലിന്റെ വിഖ്യാത ഹോളിവുഡ് ചിത്രം ‘റാംബോ’യുടെ ഹിന്ദി റീമേക്കില്‍ ഹൃത്വിക് റോഷന്‍ നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കരുത്തിന്റെയും ഒറ്റയാള്‍ പോരാട്ടത്തിന്റെയും പ്രതീകമായ റാംബോ, സില്‍വര്‍സ്റ്റര്‍ സ്റ്റാലിന് ലോകമെമ്പാടും ഏറെ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ്.

കഥാപാത്രത്തിന് ചേര്‍ന്ന ശരീരവും ലുക്കും തന്നെയാണ് ഹൃത്വിക് റോഷനെ ബോളിവുഡ് റാംബോയാക്കുന്നതിന് കാരണമായത്. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നേരത്തെ ടോം ക്രൂയിസ് ചിത്രമായ നൈറ്റ് ആന്റ് ഡേ, ഹൃത്വിക് ബാംങ് ബാംങ് എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തതും വന്‍ വിജയമായിരുന്നു. റാംബോയും അതുപോലെ വന്‍വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ‘കാബില്‍’ ആണ് ഹൃത്വികിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

DONT MISS
Top