അഭ്യൂഹങ്ങള്‍ക്ക് വിട;വിജയ് ചിത്രം തെറിയുടെ തീയതി പ്രഖ്യാപിച്ചു

vijay in theri
ഇളയദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രം തെറിയുടെ റിലീസ് ഡേറ്റ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് നിര്‍മ്മാതാവ് കലൈപുലി തനു രംഗത്ത്. തമിഴ് പുതുവര്‍ഷമായ ഏപ്രില്‍ 14ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഓഡിയോ റിലീസ് മാര്‍ച്ച് 20ന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശങ്കറിന്റെ അസോസിയേറ്റും രാജാറാണി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകനുമായ ആറ്റ്‌ലിയാണ് തെറി ഒരുക്കുന്നത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ടീസറിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടായത്. സംഗീത സംവിധായകന്‍ ജിവി പ്രകാശ് സംഗീതം നല്‍കുന്ന അമ്പതാമത് ചിത്രം കൂടിയാണ് തെറി. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. സാമന്തയും എമി ജാക്‌സണുമാണ് വിജയുടെ നായികമാരായെത്തുന്നു.ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബിഗ്ബജറ്റ് വിജയ് ചിത്രം പുലി ബോക്‌സ് ഓഫിസില്‍ വന്‍ പരാജയം നേരിട്ടിരുന്നു. തെറിയിലൂടെ വിജയം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇളയ ദളപതിയും ആരാധകരും.

DONT MISS
Top