വനിതാ ദിനത്തില്‍ ലഘുലേഖ വിതരണം ചെയ്തതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുമെന്ന് ഭീഷണി

students-law-college

കോഴിക്കോട്: വനിതാ ദിനത്തില്‍ ലഘുലേഖ വിതരണം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ പോലീസിനോട് നിര്‍ദേശക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. കോഴിക്കോട് ലോ കോളജില്‍ രാജ്യത്ത് വനിതകള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ വിവരിച്ച് ലഘുലേഖ വിതരണം ചെയ്തതിന് ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. എന്നാല്‍ പരാതി പോലീസിന് കൈമറില്ലെന്നും എന്നാല്‍ ഇന്റലിജന്‍സിന് വിവരം നല്‍കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

രാജ്യത്ത് വനിതകള്‍ നേരിടുന്ന മനുഷ്യാവകാശപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലോ കോളജിലെ ചില വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ ലഘുലേഖ വിതരണം ചെയ്തത്. സോണിസോറി, ഇറോം ശര്‍മിള, കാശ്മീര്‍, കണ്ണൂരിലെ ചിത്രലേഖ തുടങ്ങിയവയായിരുന്നു പ്രതിപാദ്യ വിഷയങ്ങള്‍. എന്നാല്‍ ലഘുലേഖയില്‍ പറയുന്ന വിഷയങ്ങള്‍ രാജ്യദ്രോഹമാണെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് പോലീസിന് കൈമാറുമെന്നും പ്രിന്‍സിപ്പാള്‍ തങ്ങളെ അറിയിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രാജ്യത്ത് വനിതകള്‍ നേരിടുന്ന ഇത്തരം വിഷയങ്ങള്‍ നേരത്തെയും പലരും ചൂണ്ടിക്കാണിച്ചതാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം പരാതി നല്‍കിയത് ആരാണെന്ന് പരസ്യപ്പെടുത്താനാകില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പോലീസിന് പരാതി കൈമാറില്ല. പക്ഷെ ഇന്റലിജന്‍സ് ബ്യൂറോയെ ഇക്കാര്യം അറിയിക്കുമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

DONT MISS
Top