ഷാരൂഖ് ഖാനോടൊപ്പം ആടിപ്പാടി ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡ് – വീഡിയോ

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡായ സിക്‌സ പാക്കിലെ അംഗങ്ങള്‍ക്ക് സുവര്‍ണാവസരം കൈവന്നു. തങ്ങളുടെ ആരാധനാ പുരുഷന്‍ ഷാരൂഖ് ഖാന്‍ തന്നെ മുന്നില്‍ വന്നു നില്‍ക്കുകയാണ്. അവരുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു.

Untitled-2

പാട്ടുപാടിയും നൃത്തം വെച്ചും അവര്‍ ആ കൂടിക്കാഴ്ച ഒരു ആഘോഷമാക്കി. ഫാന്‍ എന്ന സിനിമ റിലീസ് ചെയ്യാനിരിക്കെ ഷാരൂഖ് ഖാന്റെ വരവ് ഭിന്നലിംഗക്കാരില്‍ ആവേശമായി. ഷാരൂഖ് ഖാന്‍ ബാന്‍ഡിലെ ഓരോ അംഗത്തെയും ആലിംഗനം ചെയ്തു. ഫാനിലെ ഗാനത്തിന് ബാന്‍ഡ് അംഗങ്ങളോടൊപ്പം നൃത്തം ചെയ്തതിനു ശേഷമാണ് ഷാരൂഖ് അവിടെ നിന്നും മടങ്ങിയത്.

DONT MISS