13 രാജ്യങ്ങള്‍ 337 വനിതകള്‍.. ഗൂഗിള്‍ ഡൂഡില്‍ വീഡിയോ ശ്രദ്ധേയമാകുന്നു

womens dayലോക വനിതാ ദിനത്തിന്റെ സന്ദേശവുമായെത്തിയ ഗൂഗിള്‍ ഡൂഡില്‍ വീഡിയോ ശ്രദ്ധേയമാകുന്നു. വിമന്‍ ഓഫ് ദി ഫ്യൂച്ചര്‍ എന്ന ആശയമാണ്ഈ ചെറു വീഡിയോയിലൂടെ ഗൂഗിള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 337 വനിതകളിലൂടെയാണ് ഇത്തവണ ഗൂഗിളിന്റെ ക്യാമറ സഞ്ചരിക്കുന്നത്. 13 രാജ്യത്തിനെ കേന്ദ്രീകരിച്ച് വ്യത്യസ്തമായ വീഡിയോകള്‍ ഗൂഗിള്‍ ചിത്രീകരിച്ചിട്ടുണ്ട്.

വണ്‍ ഡേ ഐ വില്‍ എന്ന് വിവിധ ഭാഷകളില്‍ സ്ത്രീകള്‍ പറയുന്ന വീഡിയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള സ്ത്രീകള്‍ക്ക് പ്രചോദനമാണ്. സാന്‍ഫ്രാന്‍സിസേകോ,ലാഗോസ്, റിയോ ഡി ജനിറോ, മെക്‌സിക്കോ സിറ്റി, മോസ്‌കോ, കെയ്‌റോ, ബെര്‍ലിന്‍, ലണ്ടന്‍, പാരിസ്, ജക്കാര്‍ത്ത, ബാങ്കോക്, ന്യൂഡല്‍ഹി, ടോക്യോ എന്നി നഗരങ്ങളിലെ കാഴ്ച്ചകളും സംസ്‌കാരവുമാണ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിയറ്റ് ബെന്‍ റാഫേലാണ് വിഡിയോ ഗൂഗിളിന് വേണ്ടി നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്നുംമാറി എല്ലാതലത്തിലുമുള്ള വനിതകളെ ഉള്‍പ്പെടുത്തിയാണ് ഡൂഡില്‍ തയ്യാറാക്കിയിരിക്കുന്നത്.womens

നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ്, ആക്ടിവിസ്റ്റ് മസൂണ്‍ അല്‍മില്ലാഹാന്‍ തുടങ്ങിയവരും വനിതാ ദിനത്തിന്റെ സന്ദേശം പകരുന്നതിന് വേണ്ടി വിഡിയോയുടെ ഭാഗമായിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും ഇന്നും തുടരുന്ന കാലത്ത് ഇത്തരത്തിലൊരു ഇന്‍സ്പിരേഷണല്‍ വിഡിയോ നിര്‍മ്മിച്ച ഗൂഗിള്‍ തീര്‍ച്ചയായും അഭിന്ദനമര്‍ഹിക്കുന്നു. മികച്ച പ്രതികരണമാണ് ഗൂഗിള്‍ ഡൂഡിലിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

DONT MISS