പാകിസ്താനിലെ കോടതിയില്‍ ചാവേറാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

suicide-bomberപെഷവാര്‍: വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ഒരു കോടതിയില്‍ നടന്ന താലിബാന്‍ ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ പതിമൂന്നു പേര്‍ കൊല്ലപ്പെട്ടു. ഇരുപത്തിമൂന്നോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഖൈബര്‍ പക്ക്ജുംഗ്വാ പ്രവിശ്യയിലെ മൊഹ്മദ്ദിലെ കീഴ്‌ക്കോടതിയിലാണ് ബോംബാക്രമണമുണ്ടായത്. തിരിച്ചിലില്‍ ചാവേറിനെ പിടികൂടിയെങ്കിലും അയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

അതീവജാഗ്രത മുന്നറിയിപ്പില്‍ സംഭവസ്ഥലത്ത് സുരക്ഷാ സേനയെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. പാകിസ്താന്‍ താലിബാന്റെ ജമാത്ത് ഉല്‍അഹ്‌റാറിന്റെ വിമതവിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മതനിന്ദ നിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട മുന്‍ പഞ്ചാബ് ഗവര്‍ണറിനെ കൊലപ്പെടുത്തിയ കേസില്‍ മുംതാസ് ഖദ്രിയെന്ന് മുസ്ലീം പണ്ഡിതനെ പാകിസ്താന്‍ തൂക്കിലേറ്റിയിരുന്നു. അതിന്റെ പ്രതിഷേധമാണ് ഈ ചാവേറാക്രമണമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

അള്ള തന്ന നിയമങ്ങള്‍ക്കെതിരെയാണ് പാകിസ്താന്‍ പ്രവര്‍ത്തിക്കുന്നത്. ഈശ്വരനിന്ദ കലര്‍ന്ന ഈ നിയമങ്ങളില്‍ വിശ്വസിച്ച് നിഷ്‌കളങ്കരായ ആള്‍ക്കാരെ പാകിസ്താന്‍ വധശിക്ഷ അടക്കമുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കുന്നു. ഇത് പരിഷ്‌കരിക്കണമെന്ന് സംഘടന വക്താവായ എസ്ഹനുള്ള എസ്ഹന്‍ ഇമെയില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

DONT MISS
Top