ബംഗലൂരുവിലെ തടാകത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി

Untitled-2

ബംഗലൂരു: ബംഗലൂരുവിലെ തടാകത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ബംഗലൂരുവിലെ ഉല്‍സൂര്‍ തടാകത്തിലാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തടാകത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയതാണ് കാരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

മാലിന്യം നീക്കാതായതോടെ ബംഗലൂരുവിലെ മിക്ക തടാകങ്ങളും നാശത്തിന്റെ വക്കിലാണ്. കഴിഞ്ഞ വര്‍ഷം യംലൂര്‍ തടാകം പതഞ്ഞ് പൊങ്ങിയത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ബംഗലൂരുവിലെ ഏറ്റവും മാലിന്യം നിറഞ്ഞ തടാകങ്ങളാണ് ഉല്‍സൂറും, യംലൂറും. ബോട്ടിംഗ് സൗകര്യമുള്ള തടാകമാണ് ഉല്‍സൂര്‍.

DONT MISS
Top