മൂന്ന് ഭാഷകളിലേക്ക് റീമേക്കിനൊരുങ്ങി ചാര്‍ലി

dulqer 1
സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചാര്‍ലി മൂന്ന് ഭാഷകളിലേക്ക് റീമേക്കിനൊരുങ്ങുന്നു.  തമിഴ്, ബംഗാളി, മറാത്തി ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ദുല്‍ക്കര്‍ സല്‍മാനും പാര്‍വ്വതിയും പുരസ്കാരം നേടിയിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടിനെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തിരുന്നു.  തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ചാര്‍ലിക്കായിരുന്നു. ഉണ്ണി ആറും മാര്‍ട്ടിന്‍ പ്രക്കാട്ടും പുരസ്‌കാരം പങ്കിട്ടു.

തമിഴില്‍ പ്രമോദ് ഫിലിംസ് റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ തന്നെ ടൈറ്റില്‍ റോളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നടന്‍ ധനുഷാണ് ചാര്‍ലി തമിഴില്‍ ഒരുക്കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും സന്തോഷം കണ്ടെത്തുവാന്‍ ആഹ്വാനം ചെയ്യുന്ന ചാര്‍ലി ദുല്‍ക്കറിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച ചിത്രമായാണ് വിലയിരുത്തുന്നത്.dq

ഉണ്ണി ആര്‍ സൃഷ്ടിച്ച മോഡേണ്‍ ജിപ്‌സിയുടെ വേഷത്തില്‍ ദുല്‍ക്കര്‍ ആദ്യാവസാനം നിറഞ്ഞു നിന്നിരുന്നു. ടെസ്സ എന്ന കഥാപാത3മായി പാര്‍വ്വതിയും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, ടോവിനോ തോമസ്, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, സൗബിന്‍ സാഹിര്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

DONT MISS
Top