ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് ഇതിഹാസം നസ്രുദീന്‍ ഷാ

nasrudin shahകൊച്ചി: ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് ഇതിഹാസ താരം നസ്രദീന്‍ ഷാ. നടന്‍ രജത് കപൂറുമൊത്ത് നാടകാവതരണത്തിന് കൊച്ചിയിലെത്തിയപ്പോഴാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. പക്ഷെ ജെഎന്‍യുവില്‍ ദേശ വിരുദ്ധ മുദ്രാവാക്യം മുഴങ്ങിയെങ്കില്‍ അത് അന്വേഷിക്കുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതാ വാദത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. അസഹിഷ്ണുതയുടെ ലക്ഷണങ്ങള്‍ രാജ്യത്തിലില്ലെന്നും ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ട കാര്യമില്ലെന്നും നസ്രുദീന്‍ ഷാ പറഞ്ഞു. മലയാളത്തില്‍ തന്റെ ഇഷ്ട താരം തിലകനാണെന്ന കാര്യവും അദ്ദേഹം പങ്കു വച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top