കേരളം ഇടതു മനസ്സിന്റെ ഹൃദയഭൂമി: എല്‍ഡിഎഫ് ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് പ്രചാരണത്തിനെത്തുമെന്ന് കനയ്യ കുമാര്‍

kanhaiya-kumarrദില്ലി: കേരളം ഇടതുമനസ്സിന്റെ ഹൃദയഭൂമിയാണ് എല്‍ഡിഎഫ് ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് പ്രചാരണത്തിനെത്തുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍.

സികെ ചന്ദ്രപ്പെനെപ്പോലെയുള്ള ആദരണീയരായ നേതാക്കളുടെ നാടാണ് കേരളം. ആ നാട്ടിലേക്ക് വരുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും കനയ്യ കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കേരളത്തിലേക്കു വരുന്നതിനെക്കുറിച്ചുള്ള പ്രതികരണം കനയ്യ കുമാര്‍ പങ്കുവെച്ചത്. താന്‍ ഇപ്പോഴും ഒരു വിദ്യാര്‍ത്ഥി മാത്രമാണ്, ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകന്‍ കൂടിയായ തന്നോട് കേരളത്തിലെ ഇടതു സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ വരുമെന്ന് കനയ്യ കുമാര്‍ വ്യക്തമാക്കി.
kanhaiya-nikesh
കനയ്യകുമാര്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരകനാകുമെന്ന് ഇടതുനേതാക്കള്‍ പറഞ്ഞിരുന്നു. കനയ്യകുമാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെല്ലാം പ്രചരണത്തിനെത്തുമെന്നാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രഖ്യാപിച്ചത്. ഇടതുപക്ഷത്തിനായി കനയ്യ കേരളത്തിലെത്തുമെന്ന് മുന്‍പ് തന്നെ വാര്‍ത്തകളുണ്ടായിരുന്നു.കനയ്യയ്‌ക്കൊപ്പം രാജ്യത്ത് സമരരംഗത്തുള്ള വിദ്യാര്‍ത്ഥികളെയാകെ പ്രചാരണത്തിനിറക്കുമെന്നും രാജ്യം ഇടതു സുവജന മുന്നേറ്റത്തിന്റെ ശക്തി ചരിത്രത്തിലാദ്യമായി കാണാന്‍ പോവുകയാണെന്നും യെച്ചൂരി പറഞ്ഞു.

കനയ്യ വിശ്വസിക്കുന്ന പാര്‍ട്ടിക്ക് പാര്‍ലമെന്റിലെ എംപിമാര്‍ ഒറ്റയക്കമാണെന്നും വെങ്കയ്യനായിഡു പരിഹസിച്ചിരുന്നു. ഇതിനാല്‍ തന്നെ കനയ്യ ഉടന്‍ സജീവരാഷ്ട്രീയത്തില്‍ ഇറങ്ങാനും നായിഡു ആവശ്യപ്പെട്ടു. ഇതിനിടെ കനയ്യ കുമാറിനെതിരെ വധഭീക്ഷണി മുഴക്കി ഇതര രാഷ്ട്രീയ സംഘടന നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കനയ്യകുമാറിന്റെ നാവരിഞ്ഞാല്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച്
യുവമോര്‍ച്ച ബാഡോന്‍ ജില്ലാ തലവന്‍ കുല്‍ദീപ് വര്‍ഷനി രംഗത്തെത്തിയിരുന്നു.

DONT MISS
Top