ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ ശമ്പളവാഗ്ദാനം ഒരു കോടിയിലധികം; ശമ്പളം 20%ത്തിലധികം വര്‍ധിക്കുന്നു

campus-interview

ദില്ലി: ഒരു കോടി രണ്ട് ലക്ഷം രൂപ ശമ്പളം നേടിക്കൊണ്ട് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി. ഡല്‍ഹി സര്‍വകലാശാല ക്യാമ്പസിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന അന്താരാഷ്ട്ര പാക്കേജുമായാണ് വിദ്യാര്‍ത്ഥിനി ക്യാമ്പസ് സെലക്ഷനില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ കമ്പനികള്‍ പ്രതിവര്‍ഷം 66 ലക്ഷം രൂപ വരെ നല്‍കിയാണ് മിടുക്കരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ഇത് 31 ലക്ഷം മാത്രമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാതക്കിയവര്‍ക്ക് ശരാശരി 20.5 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ട ശരാശരി ശമ്പളം. 210 വിദ്യാര്‍ത്ഥികളാണ് ഇക്കുറി ക്യാമ്പസ് പ്ലേസ്‌മെന്റില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 20 ശതമാനം അധികം തുകയാണ് ഇക്കുറി വാഗ്ദാനം ചെയ്യപ്പെട്ടത്. ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ക്കും അര്‍ഹമായ ശമ്പള വര്‍ധനവ് ലഭിച്ചതായും സംഘാടകര്‍ അറിയിച്ചു

കഴിഞ്ഞ മാസം ഐഐഎഫ്ടിയില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടിയിലധികം രൂപ ശമ്പളം ക്യാമ്പസ് പ്ലേസ്‌മെന്റില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. സാമ്പത്തിക മാന്ദ്യത്തിനിടയിലും മികച്ച തൊഴിലവസരങ്ങളും ശമ്പളവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുവെന്നതിനെ ആശാവഹമായാണ് വിദ്യാര്‍ത്ഥികള്‍ നോക്കിക്കാണുന്നത്.

DONT MISS
Top