ഓസ്‌കാര്‍ 2016; ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ സെലിബ്രറ്റി ലിസ്റ്റില്‍ പ്രിയങ്ക ചോപ്ര രണ്ടാമത്

priyanka 2

ഇത്തവണ ഓസ്‌കാറില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് പുരസ്‌കാരങ്ങള്‍ നേടാനായില്ലെങ്കിലും മറ്റൊരു അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ഗൂഗിള്‍ പുറത്തു വിട്ട ലിസ്റ്റില്‍ ഓസ്‌കാറിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സേര്‍ച്ച് ചെയ്ത സെലിബ്രറ്റികളില്‍ പ്രിയങ്കയാണ് രണ്ടാം സ്ഥാനത്ത്. ദി റെവനന്റ് എന്ന ചിത്രത്തിലൂടെ മികച്ച നടനായ ലിയാനാകര്‍ഡോ ഡി കാപ്രിയോ ആണ് ലിസ്റ്റില്‍ ഒന്നാമത്.

അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്നതിനായിരുന്നു സംഘാടകര്‍ പ്രിയങ്കയെ ക്ഷണിച്ചത്. എന്നാല്‍ റെഡ് കാര്‍പ്പറ്റില്‍ ലബനീസ് ഡിസൈനറായ സുഹൈര്‍ മുറാദ് ഡിസൈന്‍ ചെയ്ത നേര്‍ത്ത വെള്ള ഗൗണില്‍ പ്രത്യക്ഷപ്പെട്ട പ്രിയങ്ക ഏവരുടെയും മനം കവര്‍ന്നു.

priyanka 4

എന്തായാലും അവാര്‍ഡ് നേടിയ പല ഹോളിവുഡ് സുന്ദരിമാരെയും പിന്തള്ളി രണ്ടാമതെത്തിയതിന്റെ ആഹ്ലാദത്തിലാണ് താരം. പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ബേവാച്ച് പുറത്തിറങ്ങാനിരിക്കെ ഇത്തരമൊരു നേട്ടം കൂടി കിട്ടിയത് ഹോളിവുഡ് കരിയറില്‍ ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കാം.

priyanka 5
DONT MISS
Top