മണിരത്‌നം ചിത്രത്തില്‍ കാര്‍ത്തി നായകന്‍

karthi and maniratnam

ഒകെ കണ്‍മണി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മണിരത്‌നം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തി നായകനാകും. ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റേതെന്നും കഥാപാത്രം ആവശ്യപ്പെടുന്നതിനാല്‍ ശരീരഭാരം കുറച്ചാണ് താന്‍ മണിരത്‌നം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നും കാര്‍ത്തി പറഞ്ഞു.

തെലുങ്കിലും തമിഴിലുമായി ഒരുങ്ങുന്ന കാര്‍ത്തി-നാഗാര്‍ജുന ടീമിന്റെ ‘തോഴാ’ മാര്‍ച്ചില്‍ പുറത്തിറങ്ങും. അതിന് ശേഷം സംവിധായകന്‍ ഗോകുല്‍ ഒരുക്കുന്ന ‘കാഷ്‌മോറ’ കൂടി പൂര്‍ത്തിയാക്കിയ ശേഷമാകും കാര്‍ത്തി മണിരത്‌നം ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

മണിരത്‌നം  സൂര്യയെ നായകനാക്കി ഒരുക്കിയ ‘ആയുധ എഴുത്തില്‍’ സഹസംവിധായകനായാണ് കാര്‍ത്തിയുടെ സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം. തുടര്‍ പരാജയങ്ങളില്‍ നിന്നും മാറി മണിരത്‌നം ശക്തമായി തിരിച്ചു വന്ന ചിത്രമായിരുന്നു ഓകെ കണ്‍മണി. അതിനാല്‍ പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം നോക്കിക്കാണുന്നത്.

DONT MISS
Top