ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച നിങ്ങള്‍ അനുഭവിക്കും: ജെഎന്‍യു വിദ്യാര്‍ത്ഥികളെ പിന്തുണച്ച ആഗോള വിദ്യാഭ്യാസനായകര്‍ക്ക് ഭീഷണി

jnu
ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായെത്തിയ ആഗോള വിദ്യാഭ്യാസകാരന്മാര്‍ക്ക് ഭീഷണി സന്ദേശങ്ങളും ഇമെയിലുകളും. ക്യോട്ടോ സര്‍വകലാശാലയിലെ അധ്യാപകന്‍ രോഹന്‍ ഡിസൂസയാണ്, പിന്തുണയുമായെത്തിയ പലര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ടൊറന്റോയില്‍ നിന്നെത്തിയ ഒരു കത്തില്‍ ആഗോള വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഇന്ത്യയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും, സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിയുണ്ട്. ഇത്തരത്തിലുള്ള നിരവധി കത്തുകളും ഇമെയിലുകളുമാണ് പ്രമുഖ എഴുത്തുകാര്‍ക്കും അധ്യാപകര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.

455ഓളം അക്കാദമിക് വിദഗ്ധന്മാരാണ്, ജെഎന്‍യുവിന് പിന്തുണയുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ചിന്തകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും, ഭരണകൂടങ്ങള്‍ എല്ലായിടത്തും ഇതാണ് ചെയ്യുന്നതെന്നുമാണ് ആഗോള വിദ്യാഭ്യാസകാരന്മാര്‍ അറിയിച്ചത്. പിന്തുണയുമായെത്തിയവരില്‍ നോംചോസ്‌കിയും ഓഹാന്‍ പാമുക്കും ഉള്‍പ്പെടെയുള്ള പ്രമുഖരാണ് രംഗത്തെത്തിയത്.

DONT MISS
Top