വാട്സ്ആപ്പ് ചില സ്മാര്‍ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു

whatsapp

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ചില ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ നീക്കം നടത്തുന്നതായി സൂചന. നോക്കിയ, ബ്ലാക്ക്‌ബെറി എന്നീ കമ്പനികളുടെ സ്മാര്‍ട്ഫോണുകളിലാണ് 2017 മുതല്‍ വാട്സ്ആപ്പ് സേവനം നിര്‍ത്തുന്നത്.

ബ്ലാക്കബെറി 10,സിംപിയന്‍ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ എസ് 40, എസ് 60 തുടങ്ങിയ ഫോണുകളിലും നോക്കിയയുടെ പഴയമോഡല്‍ ഫോണുകളില്‍ നിന്നും വാട്സ്ആപ്പ് ഒഴിവാക്കുമെന്നാണ് സൂചന. ഇതിനു പുറമെ ആന്ഡ്രോയിഡ് 2.2, വിന്‍ഡോസ് ഫോണ്‍ 7.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പഴയ ഹാന്‍ഡ്‌സെറ്റുകളും വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top