ഇന്ത്യാ- പാക് ക്രിക്കറ്റ് മല്‍സരം ജെഎന്‍യുവില്‍ തല്‍സമയം പ്രദര്‍ശിപ്പിക്കുമെന്ന് എബിവിപി

jnu

ദില്ലി: ഇന്ത്യാ- പാകിസ്താന്‍ ക്രിക്കറ്റ് മല്‍സരം തല്‍സമയം ജെഎന്‍യു ക്യാംപസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എബിവിപി അറിയിച്ചു. ഇന്ന് ധാക്കയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരം ജെഎന്‍യുവില്‍ സ്‌ക്രീനില്‍ കൂടി പ്രദര്‍ശിപ്പിക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി സൗരഭ് കുമാര്‍ പറഞ്ഞു. ഫെബ്രുവരി ഒമ്പതിന് അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണവും തുടര്‍ന്നുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് ദേശീയതയെ കുറിച്ച ചര്‍ച്ചാ കേന്ദ്രമായി ജെഎന്‍യു മാറുന്നതിനിടെയാണ് പൊതു സ്‌ക്രീനിലൂടെ ക്രിക്കറ്റ് മത്സരം പ്രദര്‍ശിപ്പിക്കുന്നത്.

വിദ്യാര്‍ഥികള്‍ മത്സരം കാണാന്‍ ആഗ്രഹം അറിയിച്ചത് കൊണ്ടാണ് പ്രദര്‍ശനമെന്ന് സൗരഭ് പറഞ്ഞു. ഹോസ്റ്റലിന് മുന്നിലെ പുല്‍മൈതാനത്തായിരിക്കും പ്രദര്‍ശനം നടക്കുക.

അതേ സമയം ആര്‍ക്കും ഏതു കാര്യവൂം കാമ്പസില്‍ സംഘടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുമ്പും ഒരുപാട് പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വിദ്യാര്‍ഥി യൂണിയന്‍ ഉപാധ്യക്ഷ ഷഹല റാഷിദ് പ്രതികരിച്ചു. വൈകുന്നേരം ബംഗ്ലാദേശിലാണ് ഇന്ത്യ- പാക് ക്രിക്കറ്റ് മല്‍സരം നടക്കുന്നത്.

DONT MISS
Top