ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി വേട്ടയ്‌ക്കെതിരെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

jnu

കോഴിക്കോട്: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി വേട്ടയ്‌ക്കെതിരെ കോഴിക്കോട് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധക്കൂട്ടായ്മ. മാനാഞ്ചിറ മൈതാനത്ത് നടന്ന പ്രതിഷേധം ചരത്രകാരനും ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കെഎന്‍ ഗണേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കാമ്പസുകളെയും തുറന്ന ജനാധിപത്യ ചര്‍ച്ചയ്ക്കുള്ള ഇടമാക്കി മാറ്റേണ്ടതുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

ജെഎന്‍യു തിളച്ചുമറിയുമ്പോഴും കേരളത്തിലെ കാമ്പസുകള്‍ഉറങ്ങുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചാണ് ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് ഒരുമിച്ചത്. ചരിത്രാധ്യാപകരായ ഡോ. കെഎന്‍ഗണേഷും ഡോ. കെ ഗോപാലന്‍ കുട്ടിയും ജെഎന്‍യുവിലെ തങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികാലം ഓര്‍മ്മിച്ചു. പൊരുതുന്ന തങ്ങളുടെ സഹോദരങ്ങള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പിന്തുണ പ്രഖ്യാപിച്ചു.
സ്വതന്ത്രമായ അക്കാദമിക് ചര്‍ച്ചകള്‍ക്ക് കേരളത്തിലെ കാമ്പസുകള്‍ ഇനിയും തയ്യാറാവുന്നില്ലെന്ന് ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അനില്‍ വര്‍മ്മ പറഞ്ഞു. കേരളത്തിലെ കാമ്പസുകളെ ചലനാത്മകമാക്കാന്‍ ശക്തമയ ഇടപെടല്‍ നടത്താനാണ് ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ തീരുമാനം.

DONT MISS
Top