‘മകള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം’ ; ഹനുമന്തപ്പയുടെ ഭാര്യ

123‘പട്ടാളത്തില്‍ ചേര്‍ക്കാന്‍ എനിക്ക് മകനില്ല, പക്ഷെ എന്റെ മകള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്ന നിമിഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. അവളുടെ അച്ഛനോടുള്ള ആദരം കൂടിയാണ് അത്.’ സിയാച്ചിന്‍ ഹിമപാതത്തില്‍ ജീവന്‍ വെടിഞ്ഞ ധീരജവാന്‍ ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി അശോക് ബിലേബല്‍ മകളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് പറഞ്ഞ വാക്കുകളാണിത്.

ആയിരക്കണക്കിന് ധീരജവാനമാര്‍ക്കുള്ള പ്രചോദനം കൂടി മഹാദേവിയുടെ വാക്കുകളില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. യൂണിയന്‍ മിനിസ്റ്റര്‍ നിതിന്‍ ഗഡ്കാരിയുടെ ഭാര്യ ഹനുമന്തപ്പയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം നല്‍കുന്ന ചടങ്ങിലാണ് മഹാദേവി തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. ഈ മാസം 11 ന് ആണ് രാജ്യത്തിനെ നടുക്കിയ സിയാച്ചിന്‍ ഹിമപാതമുണ്ടായത്. മുപ്പത്തിമൂന്നുകാരനായ ഹനുമന്തപ്പയെ മഞ്ഞിനടിയില്‍ നിന്നും ജീവനോടെ കണ്ടെടുത്തിരുന്നെങ്കിലും ആശുപത്രിയില്‍ വച്ച് അദ്ദേഹം വീരചരമം പ്രാപിക്കുകയായിരുന്നു. തുടര്‍ന്ന് രാജ്യം എല്ലാവിധ ബഹുമതികളോടും കൂടി അന്തേഹത്തിന്റെ മൃതദേഹം മറവു ചെയ്തു. മഹാദേവിയുടെ വാക്കുകളെ പ്രശംസിച്ചു കൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ പ്രതികരിച്ചു.

DONT MISS
Top