മാതാപിതാക്കള്‍ കുത്തിപ്പരുക്കേല്‍പ്പിച്ച് മറവ് ചെയ്ത പിഞ്ചുകുഞ്ഞിന് പുനര്‍ജന്മം

R

ബാങ്കോക്ക്: ശരീരം മുഴുവന്‍ കുത്തേറ്റ് ജീവനോടെ മറവ് ചെയ്യപ്പെട്ട കുഞ്ഞിന് പുതിയ ജന്മം. ശരീരത്തില്‍ മുഴുവന്‍ കുത്തിപ്പരുക്കേല്‍പ്പിച്ച് കുഞ്ഞിനെ ജീവനോടെ മറവ് ചെയ്യുകയായിരുന്നു. യൂക്കാലിപ്‌സ് തോട്ടത്തില്‍ കുഴി എടുത്ത് അതില്‍ ഇലകളിട്ട് കുഞ്ഞിനെ ജീവനോടെ മറവ് ചെയ്യുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കള്‍ തന്നെയാണ് ഈ ക്രൂരത ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രക്ഷിതാക്കള്‍ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. തോട്ടത്തിന് സമീപം പശുവിനെ മേയാനായി കൊണ്ടുവന്ന സ്ത്രീയാണ് കുഞ്ഞിനെ മറവ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് സ്ത്രീ അവിടെയെത്തിയത്.

ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് സര്‍വ്വസാധാരണമാണെന്ന് തായ്‌ലന്റ് പോലീസ് പറയുന്നു. ജനിച്ചയുടന്‍ ഉപേക്ഷിയ്ക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഭ്രൂണഹത്യ തായ്‌ലാന്റില്‍ നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വലിയ അളവില്‍ തന്നെ അത്തരം പ്രവണതകള്‍ കണ്ടുവരുന്നു. 2011 ല്‍ നിയമവിരുദ്ധമായി അലസിപ്പിച്ച 2000ല്‍ അധികം വരുന്ന ഭ്രൂണങ്ങളെ മറവുചെയ്യാന്‍ സഹായിച്ച ശ്മശാന ഭാരവാഹിയെ 40 മാസക്കാലത്തെ തടവിന് തായ്‌ലാന്റ് കോടതി വിധിച്ചിരുന്നു.

കൗമാര പ്രായത്തില്‍ തന്നെ വിവാഹേതര ബന്ധത്തിലൂടെ ഗര്‍ഭം ധരിയ്ക്കുന്നവര്‍ രാജ്യത്ത് കൂടുതലാണ്.
ലോകത്തിലെ ഒരു സെക്‌സ് ഹബ്ബായാണ് തായ്‌ലന്റ് ഇപ്പോള്‍ അറിയപ്പെടുന്നത്.

DONT MISS
Top