കോണ്ടമെണ്ണുന്ന ബിജെപിയെ പൊളിച്ചടുക്കി ട്വിറ്ററും

TWITTER

ബിജെപിയെ പൊളിച്ചടുക്കി കോണ്ടം വിവാദവും. ജെഎന്‍യു കാംപസിലെ കോണ്ടത്തിന്റെ കണക്കെടുത്ത രാജസ്ഥാന്‍ എംഎല്‍എ അഹൂജയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ട്വിറ്ററും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ രോഷം കത്തിപ്പടര്‍ന്നത്. ട്വിറ്ററില്‍ മാത്രം ലക്ഷക്കണക്കിന് ട്വീറ്റുകളാണ് #BJPCountsCondoms എന്ന ഹാഷ് ടാഗോടെ പ്രത്യക്ഷപ്പെട്ടത്.

ട്വിറ്ററില്‍ ഏറ്റവും ട്രെന്‍ഡിംഗായ ഹാഷ് ടാഗായി രണ്ടുദിവസം നിറഞ്ഞു നിന്നതും ഇതുതന്നെയാണ്. ഫെയ്സ്ബുക്കില്‍ ആഗോളാടിസ്ഥാനത്തില്‍ ട്രന്‍ഡിംഗായ രണ്ടാമത്തേയും മൂന്നാമത്തേയും വിഷയമായും ബിജെപ്പിക്കാരുടെ ഈ കോണ്ടത്തിന്റെ കണക്കെടുപ്പ് എത്തിയിരുന്നു.

സാഗരികാ ഘോഷും ബര്‍ഖ ദത്തുമുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരും കോണ്ടമെണ്ണുന്ന ബിജെപിയെ പൊളിച്ചടുക്കാന്‍ മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു.

DONT MISS
Top