ഇടിയുടെ പൂരം തീര്‍ക്കാന്‍ എന്തിരന്‍ 2വില്‍ ഹോളിവുഡില്‍ നിന്നും രണ്ട് ഫൈറ്റ് മാസ്റ്റര്‍മാര്‍

enthiran2സംവിധായകന്‍ ശങ്കറിന്റെ ഡ്രീം പ്രൊജക്ട് എന്തിരന്‍ 2 ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം ബോളിവുഡ് താരം അക്ഷയ്കുമാറും എമി ജാക്‌സണും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സിനിമയുടെ വിജയത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ശങ്കര്‍ ആക്ഷന്‍ സീനുകള്‍ ചിത്രീകരിക്കുവാന്‍ വേണ്ടി രണ്ട് ഫൈറ്റ് മാസ്റ്റര്‍മാരെ ഹോളിവുഡില്‍ നിന്നും എത്തിക്കുന്നു എന്നതാണ് തമിഴകത്തില്‍ നിന്നുള്ള പുതിയ വാര്‍ത്ത.

ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രം ട്രാന്‍ഫോര്‍മേര്‍സില്‍ ആക്ഷന്‍ സീക്വന്‍സ് ഒരുക്കിയ കെന്നി ബേറ്റ്‌സ് എന്തിരന്‍ ടുവില്‍ നേരത്തെ തന്നെ കരാര്‍ ആയിരുന്നു. അതിനു പിന്നാലെയാണ് പുറത്തിറങ്ങാനുള്ള ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം ബാറ്റ്മാന്‍ v/s സൂപ്പര്‍മാനിലെ ഫൈറ്റ് മാസ്റ്റര്‍ ആരോണ്‍ ക്രിപ്പണ്‍ കൂടി എന്തിരന്‍ ടുവിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത വന്നത്. 400 കോടി ബഡ്ജറ്റിലെടുക്കുന്ന ചിത്രം ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ മറ്റൊരു വിസ്മയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

DONT MISS
Top