ജെഎന്‍യു ക്യാമ്പസിലെ ‘കോണ്ടത്തിന്റെയും മദ്യക്കുപ്പികളുടെയും സെന്‍സസ്’ എടുത്ത ബിജെപി എംഎല്‍എ ബാര്‍ നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രം പുറത്ത്

jnu sensational pic

ദില്ലി: ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തിനെ മുഴുവന്‍ അപമാനിക്കുന്ന രീതിയില്‍ ആരോപണം ഉന്നയിച്ച ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ അര്‍ദ്ധനഗ്നയായ ബാര്‍ നര്‍ത്തകിക്കൊപ്പം നൃത്തമാടുത്ത ചിത്രം വൈറലാകുന്നു.

jnu sensational pic 2

ജെഎന്‍യു ക്യാമ്പസില്‍ നിന്നും പ്രതിദിനം 3000 ഉപയോഗിച്ച കോണ്ടവും 10000 സിഗരറ്റ് കുറ്റികളും 3000 ബിയര്‍ കുപ്പികളും 50000 എല്ലിന്‍ കഷണങ്ങളും ലഭിക്കുന്നുവെന്ന വിവാദ പ്രസ്താവന ഗ്യാന്‍ദേവ് നടത്തിയിരുന്നു. തുടര്‍ന്ന് ശുദ്ധ അസംബദ്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെയും പാര്‍ട്ടിയേയും അപമാനിച്ച ഈയാളെ ബിജെപി ഇന്ന് ശാസിക്കുകയും ചെയ്തു. എന്നാല്‍ സംഭവം ചൂടുപിടിച്ചതോടെ ഗ്യാന്‍ദേവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികളും വിവിധ സംഘടനകളും രംഗത്തു വന്നു. അതിനു പിന്നാലെ തന്നെ ഫെബ്രവരി 2-ന് ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഈയാളുടെ വിവാദ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

jnu sensational pic 3

യൂത്ത് പഞ്ചാബി സേവാസമിതി നടത്തിയ ലോഹ്‌രി മേളയിലാണ് നാടുമുഴുവന്‍ സദാചാരം പ്രസംഗിച്ച എംഎല്‍എ ബാര്‍നര്‍ത്തകിക്കൊപ്പം ചുവടു വച്ച് കയ്യിലുണ്ടായിരുന്ന അഞ്ഞൂറു രൂപ നര്‍ത്തകിക്ക് എറിഞ്ഞു കൊടുത്ത് ആഘോഷം കൊഴുപ്പിച്ചത്. ഇദ്ദേഹത്തെ കൂടാതെ മറ്റുചില നേതാക്കള്‍ കൂടി നൃത്തമാടുന്നത് ചിത്രത്തില്‍ വ്യക്തമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top