നാവരിഞ്ഞ നാസി പാര്‍ട്ടി ഉദയം ചെയ്തിട്ട് 96 വര്‍ഷം

nazi2

നാവരിഞ്ഞും തലയറുത്തും എതിരാളികളെ ഉന്മൂലനം ചെയ്‌ത്  സ്വേച്‌ഛാധിപത്യത്തിന്റെ തേരിലേറിയ അഡോള്‍ഫ് ഹിറ്റ്‌ലര്‍ രൂപം കൊടുത്ത നാസി പാര്ട്ടിക്ക് ഇന്നേക്ക് 96 വയസ്. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പോരാളികളാണ് നാസി പാര്‍ട്ടി എന്നറിയപ്പെടുന്ന നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മന്‍ വര്‍ക്കേഴ്സാണ് പാര്‍ട്ടി തുടങ്ങി വച്ചത്.

പാര്‍ട്ടിയുടെ പ്രധാന ലക്‌ഷ്യം അന്നത്തെ സോവിയറ്റ് യൂണിയനില്‍ നിന്നും യൂറോപ്പിലേക്ക് പടര്‍ന്നു പിടിച്ച കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ തടയുക എന്നതായിരുന്നു, പക്ഷെ നാസി പാര്‍ട്ടി കുപ്രസിദ്ധിയാര്‍ജിച്ചത് അറുപത് ലക്ഷത്തിലേറെ ജൂതന്മാരെ കൊന്നൊടുക്കിയതിലൂടെയാണ്. ഒരു പക്ഷെ ലോകത്തിലെ എക്കാലത്തെയും ഏറ്റവും വെറുക്കപ്പെട്ട മനുഷ്യ സംഘടന.

നാസി പാർട്ടിയുടെ ആദ്യകാലവളർച്ചയെ സഹായിച്ച പ്രധാനഘടകങ്ങള്‍ ഇവയാണ്: (1) സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ (2) ഹിറ്റ്ലറുടെ വാക്ചാതുരി (3) തൊഴിലാളികളുടെയും താഴ്ന്ന ഇടത്തരക്കാരുടെയും പിന്തുണ. നാസിപ്രത്യയശാസ്ത്രത്തിലെ മുഖ്യഘടകം ‘ജര്‍മന്‍ സോഷ്യലിസം’ എന്ന മുദ്രാവാക്യമായിരുന്നു.

nazi

‘ജര്‍മന്‍’ എന്ന ആശയത്തിലൂടെ സമ്പദ്ഘടനയിലെ ഭരണകൂട ഇടപെടലിനു ബുര്‍ഷ്വാ വിഭാഗങ്ങളുടെയും ‘സോഷ്യലിസം’ എന്ന മുദ്രാവാക്യത്തിലൂടെ തൊഴിലാളികളുടെയും പിന്തുണ നേടി. ഇതിനിടയില്‍ നാസികള്‍ വെയ്മർ റിപ്പബ്ളിക്കിന്റെ ഭരണഘടനയെ തള്ളിപ്പറയുകയും ചെയ്തിരുന്നു. 1923ല്‍ അട്ടിമറിയിലൂടെ ബവേറിയയിലെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഹിറ്റ്‌ലര്‍ ഒന്‍പത് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ജയില്‍മോചിതനായ ശേഷം നാസിപാര്‍ട്ടിയെ നിയമവിധേയമായ പാര്‍ലമെന്ററി പാര്‍ട്ടിയായി പുനസ്സംഘടിപ്പിച്ചു.

എങ്കിലും നാസിപാര്‍ട്ടി അതിന്റെ ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് തുടരുകയും എസ്എസ് സ്റ്റോംട്രൂപ്പ്സ് (S.S.Stormtroops) എന്ന പേരില്‍ ഒരു ‘സായുധ ഗുണ്ടാസംഘ’ത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തു.

ഈ 90ആമത് വാര്‍ഷികദിനത്തില്‍ നാസി പാര്‍ട്ടിയെക്കുരിച്ചുള്ള ചില വസ്തുതകള്‍

1, പാര്‍ട്ടി ആരംഭിച്ച 1920ല്‍ അംഗങ്ങളുടെ എണ്ണം വെറും 20, പക്ഷെ 1945 ആയപ്പോഴേക്കും അംഗസംഖ്യ 85 ലക്ഷത്തിലേക്ക് ഉയര്‍ന്നു.

2, കടുത്ത ജൂത വിരുദ്ധനായ ഹിറ്റ്‌ലര്‍ ലക്ഷക്കണക്കിന്‌ ജൂതരെ കൊന്നു തള്ളിയത് കൂടാതെ ഓസ്ട്രിയയിലെ പ്രേഗിലുള്ള അവശേഷിക്കുന്ന ജൂതരെ വച്ച് “വംശനാശം വന്നു കൊണ്ടിരിക്കുന്ന മനുഷ്യവര്‍ഗ്ഗം” എന്ന പേരില്‍ ഒരു മ്യൂസിയം പണിയാനും ഉത്തരവിട്ടു.

3,  1933ല്‍ ഹിറ്റ്‌ലറിനെ ജര്‍മനിയുടെ ചാന്‍സിലറായി തിരഞ്ഞെടുത്തതിനു തൊട്ടു പിന്നാലെ തന്നെ ആദ്യത്തെ ജൂത കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്‌ ഉദയം ചെയ്തു. ജര്‍മ്മന്‍ പോലീസ് സേനയുടെ പൂര്‍ണ്ണ നിയന്ത്രണവും നാസിപാര്‍ട്ടിയുടെ കീഴിലായി.

4, നാസിപാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ആയിരക്കണക്കിന് പോളണ്ട് സ്വദേശികളായ കുട്ടികളെ തട്ടിക്കൊണ്ടുവന്ന് നിര്ബന്ധിതമായി ജര്‍മന്‍ ആചാരാനുഷ്ഠാനങ്ങള്‍ അടിച്ചേല്‍പ്പിച്ചു. അവരില്‍ 10 മുതല്‍ 15 ശതമാനം കുട്ടികളേ രണ്ടാം ലോകമഹായുദ്ധം അതിജീവിച്ചുള്ളൂ.

5, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ 60 ലക്ഷം ജൂതന്മാര്‍ കൂടാതെ, ഏതാണ്ട് അത്രയും തന്നെ ക്രിസ്ത്യാനികളും, കത്തോലിക്കരും കൊല്ലപ്പെട്ടു.

6, രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ 88 കിലോമീറ്റര്‍ വരെ ഒരു തളര്‍ച്ചയും കൂടാതെ നാസി പട്ടാളക്കാര്‍ക്ക് മാര്‍ച്ച് ചെയ്യാന്‍ വേണ്ടിയുള്ള മരുന്ന്‍ നിറച്ച മദ്യം നിര്‍മിക്കാന്‍ ജര്‍മ്മന്‍ രസതന്ത്രശാസ്‌ത്രജ്ഞന്മാരോട് നാസി പാര്‍ട്ടി ആവശ്യപ്പെട്ടു.

7, ‘വംശം’, ‘വംശീയശുദ്ധി’ തുടങ്ങിയ ആശയങ്ങള്‍ നാസിസത്തിന്റെ അടിത്തറയാണ്. വെളുത്ത വംശജരില്‍ത്തന്നെ, ആര്യവംശജര്‍ ഏറ്റവും ഉത്കൃഷ്ടരാണെന്നും ജര്‍മനിയിലെ ആര്യവംശജര്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ചരിത്രനിയോഗം പൂര്‍ത്തിയാക്കണമെങ്കില്‍ ഹീനവംശജരുമായുള്ള സമ്പര്‍ക്കംകൊണ്ടുണ്ടായ ‘അശുദ്ധി’ ഇല്ലാതാക്കുകയും ‘അനാര്യ’ ആശയങ്ങളുടെയും മൂല്യങ്ങളുടെയും സ്വാധീനം പൂര്‍ണമായി ഇല്ലാതാക്കുകയും വേണമെന്നും നാസികള്‍ വാദിച്ചു.

8, നാസി പാര്ട്ടിയുടെ ചിഹ്നം ആയ സ്വസ്തിക ജര്‍മ്മന്‍ പുരാണത്തിലെ ദേവനായ തോറിന്റെ ചുറ്റികയിലെ ചിഹ്നം കടം കൊണ്ടതാണ്.

9, നാസി ഭീകരതയെ സൂചിപ്പിക്കാനുള്ള ഒരു രൂപകം എന്ന നിലയ്ക്കാണ് ഇന്ന് ‘ഓഷ്വിറ്റ്സ്’ എന്ന വാക്കുപയോഗിക്കപ്പെടുന്നത്. പോളണ്ടിലെ ഏറ്റവും വലിയ ഗ്യാസ്ചേംബറായിരുന്ന ഓഷ്വിറ്റ്സിലേക്ക് എത്തിക്കുന്ന ജൂതരെ, നാസി ഡോക്ടര്‍മാര്‍ ആദ്യം വൈദ്യപരിശോധന നടത്തുമായിരുന്നു. അതിനു ശേഷം ഉടന്‍തന്നെ ശ്വാസംമുട്ടിച്ചുകൊല്ലേണ്ടവര്‍ എത്ര, നിര്‍ബന്ധിത ജോലിയെടുപ്പിക്കേണ്ടവര്‍ എത്ര എന്നു തരംതിരിക്കുകയായിരുന്നു പതിവ്. വൃദ്ധരായ സ്ത്രീ-പുരുഷന്മാരെയും കുട്ടികളെയും ഉടനെ ശ്വാസംമുട്ടിച്ചുകൊല്ലുകയായിരുന്നു. ആരോഗ്യമുള്ളവരെ ക്യാമ്പുകളിലും ഫാക്ടറികളിലും അടിമപ്പണി ചെയ്യിച്ചിരുന്നു. അധ്വാനവും പട്ടിണിയും മൂലം ഗണ്യമായ ഒരു വിഭാഗം മരണത്തിനു കീഴടങ്ങി. ശേഷിക്കുന്നവരെ ആരോഗ്യം നശിച്ചുകഴിയുമ്പോള്‍ കൊന്നൊടുക്കി. ഓഷ് വിറ്റ്സ്, ചരിത്രത്തില്‍ സമാനതകളില്ലാത്തവിധം നൃശംസനീയതയുടെ പ്രതീകമായി മാറുകയാണുണ്ടായത്. മനുഷ്യരിലെ എല്ലാ സർഗാത്മകതയെയും വറ്റിക്കുന്നതും എല്ലാ പ്രത്യാശകളും ഇല്ലാതാക്കുന്നതുമായിരുന്ന ‘ഓഷ്വിറ്റ്സ്’ മനുഷ്യന്റെ ചിന്തയെയും ഭാവനയെയും നടുക്കുക മാത്രമല്ല മരവിപ്പിക്കുക കൂടിയാണ് ചെയ്തിരുന്നത്.

DONT MISS
Top