സഞ്ജയ് ദത്ത് ഫെബ്രുവരി 25-ന് ജയില്‍ മോചിതനാകും

sanjay dutt

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ ശിക്ഷ കഴിഞ്ഞ് വ്യാഴാഴ്ച പുറത്തിറങ്ങും. അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡി കെ ഉപാധ്യായ് ഇക്കാര്യം സ്ഥിരീകരിച്ചു. നേത്തെ 27-ന് അദ്ദേഹം പുറത്തിറങ്ങുമെന്നായിരുന്നു ജയില്‍ അധികൃതര്‍ അറിയിച്ചത്. 2013-ലാണ് മുംബൈ സ്‌ഫോടന പരമ്പരയുടെ കേസില്‍ എസ് സി ഓര്‍ഡര്‍ പ്രകാരം അദ്ദേഹത്തിനെ യെര്‍വാഡ സെന്‍ട്രല്‍ ജയിലിലടച്ചത്.

നിരവധി സിനിമകള്‍ പൂര്‍ത്തിയാകുന്നതിനിടെയുള്ള അറസ്റ്റ് വന്‍ നഷ്ടമാണ് ബോളിവുഡിന് വരുത്തിയത്. ഇടയില്‍ പരോള്‍ കാലഘട്ടത്തില്‍ ദത്ത് ചില ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭാര്യ മാന്യതയും രണ്ടു കുട്ടികളും അദ്ദേഹത്തിനെ സ്വീകരിക്കാനെത്തും. ജയിലിനകത്ത് ബോളിവുഡ് താരത്തിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് യാത്രയയപ്പും നല്‍കുന്നുണ്ട്. കരിയറിന്റെ ആദ്യകാലം മുതല്‍ ഒട്ടേറെ വിവാദങ്ങളില്‍ പെട്ട നടനാണ് സഞ്ജയ് ദത്ത്. മുന്നാഭായ് എംബിബിഎസ്, ബ്ലൂ, പികെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

DONT MISS
Top