ജെഎന്‍യുവില്‍ പ്രതിദിനം 3000 കോണ്ടം, അരലക്ഷം എല്ലിന്‍ കഷ്ണം, നഗ്നനൃത്തം; ‘കണക്കുകള്‍ നിരത്തി’ബിജെപി എംഎല്‍എ

jnuS

‘മൂവായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍, അഞ്ഞൂറ് ഗര്‍ഭഛിത്രത്തിനായുള്ള സിറിഞ്ചുകളുമാണത്രേ ജെഎന്‍യുവിലെ പ്രതിദിനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നത്. മാത്രമല്ല, സാംസ്‌കാരിക പരിപാടികള്‍ എന്ന പേരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നൃത്തം ചെയ്യുന്നത് നഗ്നരായിട്ടും. കൂടാതെ പതിനായിരം സിഗരറ്റുകള്‍, രണ്ടായിരം മദ്യക്കുപ്പികള്‍, അരലക്ഷം എല്ലിന്‍ കഷണങ്ങള്‍… ‘ പട്ടിക നീളുകയാണ്. ജെഎന്‍യുവിലെ മാലിന്യത്തിന്റെ കണക്ക് ഇത്ര കൃത്യമായി എടുക്കുന്നത് മറ്റാരുമല്ല, രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജയാണ്.

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ നിന്നുള്ള എംഎല്‍എയായ അഹൂജ റാലിയില്‍ സംസാരിക്കവെയാണ്, ദേശദ്രോഹികള്‍ക്കെതിരെ ‘കണക്കുകള്‍’ നിരത്തി ആഞ്ഞടിച്ചത്. എല്ലാവരും ദുര്‍ഗാഷ്ടമി പൂജ നടത്തുമ്പോള്‍, ജെഎന്‍യുവിലെ ദേശദ്രോഹികള്‍ മഹിഷാസുര ജയന്തിയാണ് ആഘോഷിക്കുന്നതെന്നും അഹൂജ പറയുന്നു.

MLA

നാടന്‍-വിദേശ മദ്യത്തിന്റെ 2000 ഓളം കുപ്പികളാണ് ദിനം പ്രതി ജെഎന്‍യുവില്‍ കാണപ്പെടുന്നത്. 10000 സിഗററ്റുകള്‍, 4000 ബീഡികള്‍. ദേശദ്രോഹികള്‍ കഴിക്കുന്ന മാംസത്തിന്റെ അവശിഷ്ടമായി അരലക്ഷത്തോളം എല്ലിന്‍ കഷണങ്ങളും കാണപ്പെടുന്നുവെന്ന് അഹൂജ പറയുന്നു. ഇതുമാത്രമല്ല ചിപ്പ്‌സിന്റെയൊക്കെ 2000 പാക്കറ്റുകളും കാണാം. എല്ലാ ദിവസവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത് 3000ഓളം ഗര്‍ഭ നിരോധന ഉറകളാണ്, അവിടെയുള്ള നമ്മുടെ സഹോദരിമാരോട് അവര്‍ ചെയ്യുന്നതിതാണെന്നും ആഹൂജ പറയുന്നു. പ്രതിദിനം 500 ഓളം ഉപയോഗിക്കപ്പെട്ട ഗര്‍ഭഛിത്രത്തിനുള്ള സിറിഞ്ചുകളും കണ്ടെത്തുന്നുണ്ടത്രേ. മാലിന്യങ്ങളുടെ കൂടെ പ്രതിദിനം മയക്കുമരുന്ന് പൊതിഞ്ഞുകൊണ്ടുവരുന്ന 100 വെള്ളിനിറമുള്ള കടലാസുകളും കാണാമെന്നും എംഎല്‍എ പറയുന്നു.

രാത്രി എട്ടുമണി കഴിഞ്ഞാല്‍ ജെഎന്‍യുവില്‍ എല്ലാവരും ലഹരിയുടെ ഉന്മാദത്തിലായിരിക്കുമെന്നും അഹൂജ സാക്ഷ്യപ്പെടുത്തുന്നു. യുവാക്കളല്ല, രണ്ടിലധികം മക്കളുള്ളവരാണ് അവിടെ പഠിക്കുന്നവരെല്ലാമെന്നും പറയുന്നുണ്ട്. സാംസ്‌കാരിക പരിപാടികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നഗ്നരായി നൃത്തം ചെയ്യുകയും, ലഹരി നുണഞ്ഞുകൊണ്ട് മറ്റുള്ളവരിത് ആസ്വദിക്കുകയും ചെയ്യുന്നുവെന്നും, ഇതാണ് ജെഎന്‍യുവിലെ ജീവിതമെന്നും അഹൂജ പറഞ്ഞുവെക്കുന്നു. ജെഎന്‍യുവില്‍ സന്ദര്‍ശനം നടത്തിയ നേതാക്കള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് അഹൂജ നടത്തിയത്. ശക്തമായ പ്രതിഷേധമാണ് പ്രസ്താവലയ്‌ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ മറ്റൊരു എംഎല്‍എയായ കൈലാഷ് ചൗധരി, രാഹുല്‍ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തണമെന്ന് പ്രസംഗിച്ചതും വിവാദമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top