ഇത് അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലം

rafeeq Ahmed

രാജ്യത്തിലെ ജനതയെ ആകമാനം ബാധിക്കുന്ന സാമ്പത്തിക വിഷയങ്ങളില്‍ സ്വയം ഭരണാവകാശത്തോടെ ഒരു തീരുമാനവുമെടുക്കാന്‍ കഴിവില്ലാത്ത, ആഗോള കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് മാതൃരാജ്യത്തെ കൂട്ടിക്കൊടുക്കുന്ന ഒരു ഭരണകൂടവും രാഷ്ട്രീയ പ്രസ്ഥാനവും, ദേശാഭിമാനത്തെക്കുറിച്ച് ആവേശം കൊള്ളുന്നത് ശുദ്ധ തട്ടിപ്പാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്താലും ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ജീവന്‍വെപ്പിച്ച മൂല്യബോധത്താലും ആഗോള തലത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന സോഷ്യലിസ്റ്റ് ചേരിയുടെ സാന്നിധ്യം മൂലവും മറ്റും പത്തി മടക്കി ഇരുന്നിരുന്ന പ്രാകൃത ഇന്ത്യന്‍ വര്‍ഗീയഫാസിസം, മാറിയ സാഹചര്യങ്ങളില്‍ കരുത്താര്‍ജിച്ച് ഈ മഹാരാജ്യത്തെ ചുറ്റി വരിഞ്ഞ് വിഷം ചീറ്റിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ജെഎന്‍യു വരെ എത്തി നില്‍ക്കുന്ന സംഭവ വികാസങ്ങള്‍ കാണിക്കുന്നത്.

kanayakumar-1

മാനവികതയിലും പരിഷ്‌കൃതിയിലും വിശ്വസിക്കുന്ന ഓരോരുത്തരും അതീവ ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിത്. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് ഈ രാജ്യത്തെ കീഴടക്കി കാല്‍ച്ചുവട്ടിലാക്കുക എളുപ്പമല്ലായിരിക്കാം. എന്നാല്‍ രക്തപ്പുഴകള്‍ സൃഷ്ടിക്കാനും അസമാധാനം വിതയ്ക്കാനും സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിറകിലെ കിരാതത്വത്തിലേക്ക് പിന്‍മടക്കുവാനും, ആത്യന്തികമായി ഈ രാഷ്ട്രത്തെ ശിഥിലമാക്കാനും കഴിയും. ദേശാഭിമാനവും മതാഭിമാനവും വര്‍ഗീയതയുമെല്ലാം ഉന്‍മാദം പോലെ ജ്വലിപ്പിച്ച്, അതിന്റെ മറവിലൂടെ നാടിന്റെ സമ്പദ്‌വ്യവസ്ഥയെ കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന് അടിയറവെക്കുന്ന ഈ തന്ത്രങ്ങള്‍ തിരിച്ചറിയുകയും തുറന്നു കാട്ടപ്പെടുകയുമാണ് വേണ്ടത്.

rss

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top