മകളെ അപമാനിച്ച അജ്ഞാതനെ 22 ദിവസത്തിന് ശേഷം പിടികൂടി പോലീസിലേല്‍പ്പിച്ചു; രാജ്യത്തിന് മാതൃകയായി ഇതാ ഒരമ്മ

molestation

മുംബൈ: മകള്‍ക്ക് നേരിട്ട അപമാനത്തിന് കാരണക്കാരനെ കയ്യോടെ പിടിച്ച് ഒരമ്മ. മുംബൈയിലാണ് സംഭവം.  മുംബൈയിലെ ആളൊഴിഞ്ഞ സബ്വേയില്‍ വെച്ച് തന്റെ മകളെ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 22 കാരനായ യുവാവിനെയാണ് ,22 ദിവസങ്ങള്‍ക്ക് ശേഷം 53 കാരിയായ അമ്മ പിടിച്ച് പോലീസിലേല്‍പ്പിച്ചത്. സിനിമാ കഥകളെ വെല്ലുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം മുംബൈ മെട്രോ സിനിമയ്ക്ക് സമീപമുള്ള സബ്വേയില്‍ നടന്നത്.

മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ജനുവരി 30നാണ് സംഭവങ്ങളുടെ തുടക്കം. ദക്ഷിണ മുംബൈ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടി കോളേജില്‍ പോയി മടങ്ങവെ ആളൊഴിഞ്ഞ സബ്വേയിലലെത്തുന്നു. ആളുകളോ, സുരക്ഷാ ഉദ്യോഗസ്ഥരോ ഇല്ലാത്ത സബ്വേയില്‍ ഒരാള്‍ പെണ്‍കുട്ടിക്ക് നേരെ വരികയായിരുന്നു. ടി രക്ഷപ്പെടാന്‍ ശ്രമിക്കവെ, പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഒരുതരത്തില്‍ രക്ഷപ്പെട്ട പെണ്‍കുട്ടി സുഹൃത്തുക്കളെ വിളിച്ച് വീട്ടിലെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന പോലീസില്‍ കേസ് കൊടുക്കാന്‍ കുട്ടിയുടെ അമ്മ തയ്യാറായില്ല, മറിച്ച് മറ്റൊന്നായിരുന്നു അവരുടെ പദ്ധതി.

subway

അമ്മ സംഭവസ്ഥലത്തെത്തുകയും ഇതേ സമയത്ത് അവിടെ വരുന്നയാളുകളാരാമെന്ന് മനസിലാക്കുകയും ചെയ്തു. മകള്‍ പറഞ്ഞ വിശദാംശങ്ങളോട് യോജിക്കുന്ന, സ്ത്രീകലെ മോശമായ നോട്ടത്തോടെ സമീപിക്കുന്ന ചെറുപ്പക്കാരനെ ഒടുവില്‍ അമ്മ കണ്ടെത്തി. ചില ചോദ്യങ്ങളിലൂടെ പ്രതി, അയാള്‍ തന്നെയാമെന്ന് ഉറപ്പിച്ച അമ്മ, പിടികൂടുകയായിരുന്നു. 15 മിനുട്ടുകൊണ്ട് ആളെ പിടികൂടി നാട്ടുകാരുടെ സഹായത്തോടെ പോലീസിലേല്‍പ്പിച്ചു.

പോലീസി ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. 22 വയസുകാരനായ മുഹമ്മദ് സാജല്‍ ഹുസൈനാണ് പ്രതിയെന്നും ഇയാള്‍ തൊഴില്‍ രഹിതനാണെന്നും പോലീസ് പറഞ്ഞു. സബ്വേയില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ ബിഎംസിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.

മക്കള്‍ക്ക് നേരിടുന്ന അപമാനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും, അപമാനം ഭയന്ന് പരാതി കൊടുക്കുക പോലും ചെയ്യാത്തവര്‍ക്ക് ഈ അമ്മ പാഠമാകണം. രാജ്യത്തെ പെണ്‍മക്കളുള്ള എല്ലാ അമ്മമാര്‍ക്കും മാതൃകയാകുകയാണ് മുംബൈയിലെ ഈ അമ്മ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top