ദുബായില്‍ 60,000 ദിര്‍ഹത്തില്‍ കൂടുതല്‍ തുകയുമായോ വസ്തുക്കളുമായോ പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് നിയമവിരുദ്ധം

dubai

അറുപതിനായിരം ദിര്‍ഹത്തില്‍ കൂടുതല്‍ തുകയോ അത്രയും വിലയുള്ള വസ്തുക്കളുമായോ പൊതുവാഹനങ്ങളില്‍ യാത്രചെയ്യുന്നത് നിയമവിരുദ്ധമന്ന് ദുബായി പൊലീസ്. ഇത്തരം യാത്രക്കാര്‍ പിടിക്കപ്പെട്ടാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് ദുബായി പൊലീസ് ഗതാഗത സുരക്ഷ വിഭാഗം മേധാവി ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അല്‍ ബാസ്തകി അറിയിച്ചു.

വ്യക്തികളുടെ സുരക്ഷ പരിഗണിച്ചാണ് നിയമം കര്‍ശനമാക്കുന്നത്. നേരത്തെ ലക്ഷങ്ങളുടെ സ്വര്‍ണവും വജ്രവുമായി മെട്രോയില്‍ യാത്ര ചെയ്ത ജുവലറി സെയില്‍സ്മാന്‍ ഇത്തരത്തില്‍ പിഴ ഒടുക്കിയെന്ന് ദുബായി പൊലീസ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top