‘ഇന്ത്യ നശിക്കട്ടെ’ എന്ന ജെഎന്‍യുവില്‍ ഉയര്‍ന്ന മുദ്രാവാക്യം നെഹ്രുവിനെ വിഷമിപ്പിക്കില്ലേ?

jnu

ഇന്ത്യയില്‍ ഇടതു പക്ഷവും, വലതു പക്ഷവും ഉണ്ട്, ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു നമുക്ക് മധ്യ ഇടത് എന്ന് വിളിക്കാവുന്ന പൊളിറ്റിക്കല്‍ സ്‌പേസിലെ ഏറ്റവും പ്രധാന ബിംബം. സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു മധ്യ വലത് ബിംബം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ആണ് ഇന്ത്യയുടെ മദ്ധ്യ സ്‌പേസ് (Political Middle Ground).എന്നും ബിജെപി/ആര്‍എസ്എസ് അടങ്ങിയ ‘Nationalist Conservative Right’ നെഹ്രുവിനു എതിരും, പട്ടേലിന് അനുകൂലവും ആയിരുന്നു. ‘Secular Liberal Left’ നെഹ്രുവിനു ഒപ്പവും. ഈ രണ്ടു രാഷ്ട്രീയ ധ്രുവങ്ങളെ ഒന്നിപ്പിക്കുന്ന ‘balance’ ആയിരുന്നു ഗാന്ധിജി.

ജെഎന്‍യു ഇന്ത്യയുടെ ഇടതുപക്ഷ ചിന്തയുടെ ഉരുക്ക് കോട്ടയാണ്. ഇന്ത്യയുടെ ഏറ്റവും നല്ല സര്‍വ കലാശാലകളില്‍ ഒന്ന്. പക്ഷെ പലപ്പോഴും തീവ്ര ഇടതു സ്വരങ്ങള്‍ അവിടെ നിന്ന് ഉയരുന്നത് തീവ്ര വലതുസ്വരങ്ങളെ പോലെ തന്നെ അപകടമല്ലേ?

gandhiji

ആധുനിക ഇന്ത്യയുടെ പിതാവായ ഗാന്ധിജിയെ വധിച്ച ഗോഡ്‌സെക്ക് വേണ്ടി അമ്പലം പണിയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ ‘ഹിന്ദു ഹൃദയ സാമ്രാട്ടായിരുന്ന’ ബാല്‍ താക്കറേയുടെ വോട്ടവകാശം പോലും എടുത്തു കളഞ്ഞ രാജ്യമാണ് ഇന്ത്യ. ബാല്‍ താക്കറേയുടെ വിഷയം വന്നപ്പോള്‍ ആരും അന്ന് ‘ആവിഷ്‌കാര സ്വാതന്ത്ര്യം’ എന്ന പേരില്‍ ന്യായീകരിച്ചില്ല. തീവ്ര വലതിലേക്ക് രാജ്യം പോകുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞു മദ്ധ്യ വലതില്‍ നില്‍കുന്നവര്‍ എന്നും സംയമനം പാലിച്ചിട്ടുണ്ട്.

പക്ഷെ ഇടതു സഖാക്കള്‍ പലപ്പോഴും രാജ്യ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി തീവ്ര ഇടതിനെ വേണ്ടവണ്ണം എതിര്‍തിട്ടുണ്ടോ എന്ന് ആത്മ പരിശോധന നടത്തണം. മാര്‍ക്‌സിസ്റ്റുകാരെ ബഹുമാനമാണ്, പക്ഷെ മാവോയിസ്റ്റുകള്‍ അപകടകാരികള്‍ ആണ്, രാജ്യ ദ്രോഹികള്‍ ആണ്. ‘ഇന്ത്യ നശിക്കും വരെ ഞങ്ങള്‍ യുദ്ധം ചെയ്യും’ എന്ന് പറയുന്നത് ശരിയാണോ? അത് വിദ്വേഷ പ്രസംഗം അല്ലെ? അത്തരത്തില്‍ ഉള്ളവരെ ഒറ്റപെടുത്താന്‍, നിയമത്തിനു മുന്‍പില്‍ കൊണ്ട് വരാന്‍ ഇടതു / വലതു ഭേദമന്യേ നമ്മള്‍ ശ്രമിക്കേണ്ടേ?

jnu-1

പ്രത്യയ ശാസ്ത്ര തടവറയില്‍ കഴിയാതെ, ഇന്ത്യന്‍ യാഥാര്‍ത്ഥ്യം മനസിലാക്കി, പാകിസ്താന്‍ അനുകൂല നിലപാടുകാരെ ആശയപരമായി നമള്‍ക്ക് തോല്‍പിക്കാന്‍ കഴിയേണ്ടേ? മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നപോലെ, രാഷ്ട്രീയം എതായാലും രാഷ്ട്രം നന്നായാല്‍ മതി എന്ന് നമുക്ക് വരും തലമുറകളോട് പറയേണ്ടേ?

കപട പുരോഗമന വാദം, കടുത്ത ദേശീയത, മാവോയിസം, അന്ധമായ ലിബറല്‍ വാദം ഒക്കെ മാറ്റിവച്ചു നമുക്ക് നമ്മളോട് ചോദിക്കാം…ഗാന്ധിജിയോ, നെഹ്രുവോ, പട്ടേലോ ഇന്ന് ജീവിച്ചിരുന്നെങ്കില്‍…’ഇന്ത്യ നശിക്കട്ടെ’ എന്ന ആക്രോശം അവരെ വിഷമിപ്പിക്കില്ലെ?

DONT MISS
Top