ഷൂട്ടിങ്ങിനിടെ ചിമ്പുവിന് വീണ്ടും പരുക്ക്; സംഭവം ഗൗതം മേനോന്‍ ചിത്രം ‘അച്ചം എന്‍പത് മടയമെടാ’യുടെ ചിത്രീകരണത്തിനിടെ

acham

തമിഴ് സൂപ്പര്‍താരം ചിമ്പുവിന് വീണ്ടും സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്. വിണ്ണൈ താണ്ടി വരുവായാ എന്ന മെഗാഹിറ്റ് റൊമാന്റിക് സിനിമക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിയ്ക്കുന്ന അച്ചം എന്‍പത് മടയമെടായുടെ ചിത്രീകരണത്തിനിടെ താരത്തിന് പരുക്ക് പറ്റുകയായിരുന്നു. സിനിമയിലെ ഒരു സംഘട്ടനരംഗം ചിത്രീകരിയ്ക്കുന്നതിനിടെ അബദ്ധത്തിന്‍ ചിമ്പുവിന്റെ മൂക്കിന് പരുക്കേല്‍ക്കുകയായിരുന്നു.

എന്നാല്‍ പരുക്ക് ഗുരുതരമല്ലെന്നും എത്രയും വേഗം താരം തിരിച്ചുവരുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ചിമ്പുവിന് ഷൂട്ടിങ്ങിനിടെ അപകടം പറ്റുന്നത്. ഇതിന് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ച്ചയായി തങ്ങളുടെ പ്രിയതാരത്തിന് ഉണ്ടാകുന്ന അപകടങ്ങളില്‍ ചിമ്പുവിന്റെ ആരാധകരും വിഷമത്തിലാണ്.

DONT MISS
Top