പകരം വയ്ക്കുവാനാകാത്ത മൂവര്‍ സംഘം; മെസി-നെയ്മര്‍ -സുവാരസ് സഖ്യം കുതിപ്പ് തുടരുന്നു

MESSI NEYMAR SUAREZമാഡ്രിഡ്:

ലോകത്തിലെ തന്നെ മികച്ച പ്രതിഭാധനരായ കളിക്കാരുടെ നിരയുള്ള ടീമാണ് ബാഴ്‌സലോണ. ഏറ്റവും മികച്ച മൂന്നു സ്‌ട്രൈക്കേര്‍സ് കരിയറിലെ തന്നെ മികച്ച ഫോമില്‍ തുടരുക കൂടി ചെയ്യുമ്പോള്‍ ബാഴ്‌സയുടെ കുതിപ്പ് തടയുക അസാധ്യം. മെസി-സുവാരസ്- നെയ്മര്‍ സഖ്യം അത്രമേല്‍ ഒത്തിണക്കത്തോടെയാണ് ലാലീഗയില്‍ പന്തു തട്ടുന്നത്. അതിനാല്‍ത്തന്നെ ലീഗില്‍ ബാഴ്‌സലോണയുടെ ഗെയിം പ്ലാന്‍ പതറുമ്പോള്‍ പോലും ഈ കൂട്ടു കെട്ടിന് തടയിടാന്‍ ഒരു ടീമിനും കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ മത്സരങ്ങളിലെല്ലാം തന്നെ ആധികാരിക ജയം നേടിയ ബാഴ്‌സ അടുത്തതായി നേരിടുന്നത് ലാസ് പല്‍മാസിനെയാണ്. ജയിച്ചാല്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ലീഡ് 9 പോയിന്റായി ഉയര്‍ത്തുവാന്‍ കാറ്റാലന്‍ ടീമിന് കഴിയും. ഇപ്പോഴത്തെ സാഹചര്യത്തില്‍ മെസ്സി സുവാരസ് നെയ്മര്‍ സുവാരസ് സഖ്യത്തിനെ പിടിച്ചു കെട്ടുകയെന്നത് ലാസ് പല്‍മസിനെ സംബദ്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്.

അവസാന 13 മത്സരങ്ങളില്‍ നിന്നും 34 ഗോളുകളാണ് മെസ്സിയും സുവാരസും നെയ്മറും ചേര്‍ന്ന് നേടിയത്. ലാ ലിഗയിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതുള്ളത് സുവാരസാണ്. 24 ഗോളുകളാണ് സുവാരസ് ഇതുവരെ നേടിയിരിക്കുന്നത്. 17 ഗോളുകള്‍ നേടിക്കൊണ്ട് നെയ്മറും 15 ഗോള്‍ നേടിക്കൊണ്ട് മെസ്സിയും ഗോള്‍ വേട്ട തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മൂവരും വിവിധ മത്സരങ്ങളില്‍ നിന്നുമായി സീസണില്‍ ഇതുവരെ 89 ഗോളുകള്‍ നേടിക്കഴിഞ്ഞു. 122 ഗോളുകളെന്ന കഴിഞ്ഞ വര്‍ഷത്തെ നേട്ടം ഇതോടെ ഇവര്‍ തകര്‍ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top