പ്രഭുദേവയുടെ അച്ഛനായി ജോയ് മാത്യു

prabhu-deva---joy-mathew

സംവിധായകനും നടനുമായ ജോയ് മാത്യു തമിഴിലേക്ക്. പ്രഭുദേവ നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് ജോയ് മാത്യു അന്യഭാഷയിലേക്ക് കടക്കുന്നത്. ഒരു ഹൊറര്‍ കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

തമിഴിലെ പ്രമുഖ സംവിധായകന്‍ എ എല്‍ വിജയ് ആണ് ചിത്രമൊരുക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ചിത്രത്തില്‍ ഒരു ഗ്രാമത്തലവന്റെ വേഷത്തിലാണ് ജോയ് മാത്യു എത്തുന്നത്.

നേരത്തെ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിന്റെ തമിഴ് പതിപ്പായ ഒരു നാള്‍ ഇരവില്‍ നിര്‍മ്മിച്ചത് എഎല്‍ വിജയ് ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് മഹാരാഷ്ട്രയില്‍ പുരോഗമിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top