സമരവേദികള്‍ പഠനശാലയാകുന്നു; പഠിപ്പിക്കുന്നത് ദേശീയതയുടെ പുത്തന്‍ പാഠങ്ങള്‍

jnu

ദില്ലി: യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിന്റ അറസ്റ്റിനെ തുടര്‍ന്ന് പഠിപ്പുമുടക്കി സമരം ചെയ്യുന്ന ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പണിമുടക്കി സമരത്തിന്റെ ഭാഗമാകുന്ന അധ്യാപകര്‍ ക്ലാസെടുക്കുന്നു. അതും ദേശസ്‌നേഹമെന്ന വിഷയത്തില്‍. സംഘപരിവാറുകാര്‍ പറയുന്നതല്ല യഥാര്‍ത്ഥ ദേശീയത എന്ന് ബോധ്യപ്പെടുത്താനാണ് ക്ലാസുകള്‍ എടുക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു. കഴിഞ്ഞ ദിവസം സാമ്പത്തികശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. രോഹിത്താണ്  ക്ലാസുകള്‍ പ്രഖ്യാപിച്ചത്.

ഗോഡ്‌സെയുടെ ദേശീയതയല്ല തങ്ങളുടെ ദേശീയതയെന്നും, സഹിഷ്ണുതയുടെ ദേശീയതയാണ് തങ്ങളുടെതെന്നും അധ്യാപകര്‍ പറയുന്നു. രബീന്ദ്രനാഥ് ടാഗോറിന്റെയും ബി ആര്‍ അംബേദ്കറിന്റെയും ദേശീയതയാണ് തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. ഒന്നര മണിക്കൂറാകും പ്രതിദിനം ക്ലാസുകള്‍ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണിക്കുള്ള ക്ലാസിന്റെ വിശദാംശങ്ങളും അധ്യാപകര്‍ വിദ്യാര്ത്ഥികളെ മുന്കൂട്ടി അറിയിച്ചിട്ടുണ്ട്. വ്യക്തി സ്വാതന്ത്ര്യം മുതല്‍ ഗാന്ധിചിന്ത വരെയുള്ള വ്യത്യസ്ത വിഷയങ്ങളാണ് സമരവേദിയില്‍ അധ്യാപകര്‍ ചര്‍ച്ച ചെയ്യുന്നത്.

DONT MISS
Top