സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തേടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

pope-francis
വത്തിക്കാന്‍ സിറ്റി: ലോകം ഇന്ന് നേരിടുന്ന വെല്ലുവിളിയായ സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന സിക്ക വൈറസ് രോഗം ശിശുക്കളുടെ ജീവനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ ഗര്‍ഭച്ഛിദ്രത്തേക്കാള്‍ ശരിയായത്ഗ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തേടുന്നതാണെന്ന് മാര്‍പാപ്പ നിര്‍ദ്ദേശിച്ചു.

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ വൈറസിനെ പ്രതിരോധിക്കാം. ആഗോള വില്ലനായി മാറിയ ഒരു രോഗത്തെ പ്രതിരോധിക്കാന്‍ ഈ സാഹചര്യത്തില്‍ ഗര്‍ഭ ധാരണം നിയന്ത്രിക്കുന്നത് വലിയ പാപമല്ലെന്നും മാര്‍പാപ്പ പറഞ്ഞു.

ഗര്‍ഭ ഛിദ്രം നടത്തുന്നത് പാപമാണ്. മതപരമായ പാപമല്ല, മാനുഷികമായ പാപമാണ്. എന്നാല്‍ ചില  അവസരങ്ങളില്‍ ഗര്‍ഭ ധാരണം നിയന്ത്രിക്കുകയെന്ന്ത് പാപമല്ലെന്ന് മാര്പാപ്പ പറഞ്ഞു. അഞ്ച് ദിവസത്തെ മെക്സിക്കോ സന്ദര്‍ശനം കഴിഞ്ഞ് വത്തിക്കാനിലേക്ക് തിരിച്ചിരിക്കുകയാണ് മാര്‍പാപ്പ.

ഇന്ന് ലോകമെങ്ങും ഭീതി പരത്തി അമേരിക്കന്‍ ഭൂഖണ്ഡങ്ങളും യൂറോപ്പും കടന്ന് ഏഷ്യയില്‍ വരെ വ്യാപിച്ചിരിക്കുകയാണ് സിക വൈറസ്. ഗര്‍ഭിണികളെയും കുട്ടികളെയുമാണ് ഈ വൈറസ് കൂടുതലായും പിടികൂടിയിരിക്കുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഈ രോഗത്തിന്റെ മരുന്നിന് വേണ്ടി ഡോക്ടര്‍മാരും രോഗികളും പരക്കം പായുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top