വിദ്യാര്‍ത്ഥിസമൂഹത്തെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റെ ശബ്ദമാകാന്‍ ഞങ്ങളില്ല : പ്രമുഖ നേതാക്കള്‍ എബിവിപിയില്‍ നിന്ന് രാജി വെച്ചു

abvpദില്ലി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധം പുതിയ വഴിത്തിരിവിലേക്ക്. ബിജെപി അനുകൂല സംഘടനയായ എബിവിപിയുടെ ജെഎന്‍യുവിലെ മൂന്ന് പ്രധാന നേതാക്കളാണ് സംഘടനയില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11 ന് കോളേജ് ക്യാമ്പസില്‍ നടന്ന പോലീസ് അതിക്രമത്തിലും, ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത്ത് വെമുലയുടെ ആത്മഹത്യയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കള്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിസമൂഹത്തിന് നേരെ കടുത്ത അടിച്ചമര്‍ത്തല്‍ തുടരുന്ന ഒരു ഭരണകൂടത്തിന്റെ ശബ്ദമാകാന്‍ തയ്യാറല്ലെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എബിവിപിയായിരുന്നു ജെഎന്‍യുവില്‍ രാജ്യദ്രോഹക്കുറ്റം ആദ്യം ആരോപിച്ചതും കനയ്യകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിച്ചതും. എബിവിപി ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാല്‍, സാമൂഹ്യശാസ്ത്ര വിഭാഗം യൂണിറ്റ് സെക്രട്ടറി അങ്കിത് ഹാന്‍സ്, പ്രസിഡന്റ് രാഹുല്‍ യാദവ് എന്നിവരാണ് രാജി വെച്ചത്.

സംഘടനയുടെ മനുസ്മൃതി പിന്തുടര്‍ന്നുകൊണ്ടുള്ള നിലപാടുമായും, രോഹിത്ത് വെമുല വിഷയത്തിലും തങ്ങള്‍ക്ക് വിയേജിപ്പുണ്ടായിരുന്നെന്ന് ഇവര്‍ സംയുക്തമായി പുറത്തിറക്കിയ കത്തില്‍ പറയുന്നു. ഫെബ്രുവരി 9ന് ക്യാമ്പസില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുട്ടുണ്ട്. ഡിഎസ് യുവിന്റെ ചില മുന്‍ പ്രവര്‍ത്തകരാണ് ഈ മുദ്രാവാക്യം വിളിച്ചതെന്നും നേതാക്കള്‍ പറയുന്നു.

ഇതിന്റെ പേരില്‍ ജെഎന്‍യുവിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ അപലപനീയമാണ്. ജെഎന്‍യുനൊപ്പം അണിനിരക്കാനും നേതാക്കള്‍ ആഹ്വാനം ചെയ്യുന്നു. വന്ദേമാതരവും ജയിഭീമും ജയി ഭാരതും വിളിച്ചാണ് കത്ത് അവസാനിപ്പിക്കുന്നതും. കത്തിന്റെ പൂര്‍ണ രൂപം വായിക്കാം.

#SAVEJNU #SAVEDEMOCRACYDear friends, We, Pradeep, Joint Secretary, ABVP JNU UNIT, Rahul…

Posted by Pradeep Narwal on Wednesday, 17 February 2016

കത്ത് വ്യാജമാണെന്നും, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമുള്ള എബിവിപി പ്രചരണത്തിനെതിരെ, താന്‍ പൂര്‍ണ ബോധ്യത്തോടെയാണ് ഇത് ചെയ്തതെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റും പ്രദീപ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ജെഎന്‍യുവിനെതിരെയുള്ള നീക്കത്തിനെതിരെ ഇന്നലെ ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയും പരസ്യമായി രംഗത്തെത്തിയിരുന്നു.

no one hacked my account, it was me who posted that….m here for my JNU ….for my lovely jnu culture i will save…

Posted by Pradeep Narwal on Wednesday, 17 February 2016

DONT MISS
Top