കനയ്യ കുമാറിന് പിന്തുണയുമായി പ്രമുഖര്‍: സര്‍ക്കാരിന്‌ അസഹിഷ്ണുതയെന്ന് വിമര്‍ശനം

orhan-pamuk

കൊല്‍ക്കത്ത: ജെഎന്‍യു വിഷയത്തില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട കനയ്യ കുമാറിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക അക്കാദമി രംഗംങ്ങളിലെ പ്രമുഖര്‍ രംഗത്ത്. ചിന്തകനായ നോം ചോംസ്‌കി, സാഹിത്യകാരനായ ഓര്‍ഹന്‍ പാമുക് എന്നിങ്ങനെ 86ഓളം പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്.

സര്‍ക്കാരിന് അസഹിഷ്ണുതയാണെന്ന് ഇവര്‍ വിമര്‍ശനം ഉന്നയിച്ചു. ഗവണ്‍മെന്റിന്റെ പ്രമാണിക ഭീഷണിയാണ് സംഭവത്തില്‍ കാണാന്‍ കഴിയുന്നതെന്ന് 86 പേരും ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നു. തെറ്റ് ചെയ്‌തോ എന്നു പോലും പരിശോധിക്കാതെ കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഭരണകൂടഭീകരതയാണ് വെളിവായിരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

കനയ്യ കുമാറിന്റെ അറസ്റ്റിനെതിരെ പതിനെട്ടോളം സര്‍വകലാശാലകളില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്തയിലെ വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലംകത്തിച്ചു. ഒഡീഷയിലെ ഇടതുപക്ഷ സംഘടനകള്‍ സംസ്ഥാനത്തുടനീളം പ്രകടനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ റാലിയില്‍ അഫ്‌സല്‍ഗുരു അനുകൂല മുദ്രാവാക്യവും ഇന്ത്യാ മുദ്രാവാക്യവും വിളിച്ചെന്നാരോപിച്ചാണ് നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ പോലും അത്തരത്തില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ഇവര്‍ തന്നെ വ്യക്തമാക്കിയതാണ്.

DONT MISS
Top